Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരിയിലെ...

വടക്കാഞ്ചേരിയിലെ കുരുക്ക്​: റെയിൽപാതക്ക്​​ സമാന്തരമായി റോഡ്​ നിർമിക്കാൻ നിർദേശം

text_fields
bookmark_border
വടക്കാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റെയിൽ പാതക്ക് സമാന്തരമായി റോഡ് നിർമിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. പാർളിക്കാട് പത്താംകല്ല് മുസ്ലിം പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച് എങ്കക്കാട് ഭരതൻ റോഡിലൂടെ അകമല ധർമശാസ്ത ക്ഷേത്രത്തിന് മുമ്പായി െറയിൽവേ ഓവർ ബ്രിഡ്ജ് നിർമിച്ച് സംസ്ഥാന പാതയിൽ എത്താവുന്ന തരത്തിലാണ് റോഡ് നിർമിക്കുക. ഇതിന് വേണ്ടി നാറ്റ്പാക് നടത്തിയ പഠന റിപ്പോർട്ടും റോഡി​െൻറ അലൈൻമ​െൻറും മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൗൺ പ്ലാനിങ് അധികൃതർ അവതരിപ്പിച്ചു. റെയിൽവേക്ക് സമാന്തരമായി റോഡ് നിർമിക്കുമ്പോൾ റെയിൽവേയുടെ ബി ക്ലാസ് ഭൂമി ഒഴിവാക്കണമെന്ന് ഡോ. പി.കെ. ബിജു എം.പിയും വനഭൂമി ഒഴിവാക്കണമെന്ന് മന്ത്രി മൊയ്തീനും നിർദേശിച്ചു. നിർദിഷ്ട റോഡി​െൻറ ഘടന പരിശോധിക്കാൻ മേയ് 30ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. കുറാഞ്ചേരി വ്യാസ കോളജ്, കുമ്പളങ്ങാട്, കാഞ്ഞിരക്കോട് വഴി ഒന്നാംകല്ലിൽ എത്താവുന്ന റോഡ് സംബന്ധിച്ചും പരുത്തിപ്ര, മാരാത്തുകുന്ന് റോഡ് വികസനം സംബന്ധിച്ചും പാർളിക്കാട് -വടക്കാഞ്ചേരി സമാന്തര റോഡ് നിർമാണം സംബന്ധിച്ചും സാധ്യതപഠനം നടത്താൻ മന്ത്രി നിർദേശിച്ചു. യോഗത്തിൽ ഡോ. പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, കലക്ടർ ഡോ. എ. കൗശിഗൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. പ്രമോദ്കുമാർ, കൗൺസിലർ കെ. അജിത് കുമാർ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേശ്, നഗരസഭ എൻജിനീയർ ശ്രുതി, സൂപ്രണ്ട് ബീനാകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ സ്വാഗതവും എം.ആർ. സോമനാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story