Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രികളിലെ ക്യൂ...

ആശുപത്രികളിലെ ക്യൂ സംവിധാനം ഇല്ലാതാക്കും- മുഖ്യമന്ത്രി

text_fields
bookmark_border
വടക്കാഞ്ചേരി: സർക്കാർ ആശുപത്രികളിലെ വരി സംവിധാനം ഇല്ലാതാക്കാൻ ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തി​െൻറ ആരോഗ്യ സേവനമേഖല ലോകത്തി​െൻറ ആദരം പിടിച്ചുപറ്റിയിട്ടുള്ളതാണെങ്കിലും ഈ രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഇനിയും അനിവാര്യമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 92 കോടി രൂപ െചലവഴിച്ച് പണി പൂർത്തീകരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനവും 880 കോടി രൂപയുടെ ഭാവിപദ്ധതികളുടെ മാസ്റ്റർ പ്ലാൻ അനാഛാദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന അക്കാദമിക് ബ്ലോക്ക്, സെൻട്രൽ വെയർഹൗസ്, ആഭ്യന്തര റോഡുകൾ, സുരക്ഷ പാതകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, പി.ജി. ക്വാർട്ടേഴ്സ്, പേ വാർഡ്, ഒ.പി നവീകരണത്തി​െൻറ ഒന്നാം ഘട്ടം, കീമോ തെറപ്പി ഡേ കെയർ സ​െൻറർ -, െഗസ്റ്റ് ഹൗസ്-, നഴ്സിങ് കോളജ് പുതിയ ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയം, എക്സാമിനേഷൻ ഹാൾ, െലക്ചർ തിയറ്റർ കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. 880 കോടിയുടെ മാസ്റ്റർ പ്ലാൻ ത്രിമാന മാതൃകയാണ് അനാഛാദനം ചെയ്തത്. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ. സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എം.പി മാരായ ഡോ. പി.കെ. ബിജു , സി.എൻ. ജയദേവൻ, എം.എൽ.എ മാരായ അനിൽ അക്കര, കെ. വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, ഇ.ടി. ടൈസൻ, മുൻ നിയമസഭാ സ്പീക്കർ കെ. രാധാകൃഷ്ണൻ, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കലക്ടർ ഡോ. എ. കൗശിഗൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ലൈജു സി. എടക്കളത്തൂർ, എസ്. ബസന്ത് ലാൽ, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, നഗരസഭ കൗൺസിലർ എൻ. എസ്. മനോജ്, റിമ ബൈജു, എ. അബ്ദുൽ ലത്തീഫ് , ഡോ. സി. ആർ. ശോഭന, ഡോ. ഷഹ്ന എ .ഖാദർ , ഡോ. പി. ജെ. ടാജൻ, വത്സമ്മ ജോസഫ്, കെ. ബി. ഷാജി, രാഹുൽദാസ് , കെ. എസ്. ബിനോയ്, എം. സി. ജോസ്, എം. ജെ. റോസിലി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസ് സ്വാഗതവും സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story