Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കാല ജാഗ്രതാ...

മഴക്കാല ജാഗ്രതാ നിർദേശം നൽകി ജില്ല വികസന സമിതി; ഓഖി ദുരന്ത ബാധിതർക്ക് പുനരധിവാസത്തിന് തുക അനുവദിച്ചു, ഗുരുവായൂർ^ചാവക്കാട് റോഡ് ടാർ ചെയ്യാൻ അനുമതി

text_fields
bookmark_border
മഴക്കാല ജാഗ്രതാ നിർദേശം നൽകി ജില്ല വികസന സമിതി; ഓഖി ദുരന്ത ബാധിതർക്ക് പുനരധിവാസത്തിന് തുക അനുവദിച്ചു, ഗുരുവായൂർ-ചാവക്കാട് റോഡ് ടാർ ചെയ്യാൻ അനുമതി തൃശൂർ: ജില്ലയിലെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ, കടൽക്ഷോഭ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴക്കാല ജാഗ്രത നിർദേശം നൽകി ജില്ല വികസനസമിതി യോഗം. പട്ടികവർഗ കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം മഴക്കാലത്തിനു മുമ്പ് പരമാവധി പൂർത്തിയാക്കാനും വിവിധ മണ്ഡലങ്ങളിലെ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാനും യോഗം തീരുമാനിച്ചു. കാട്ടാനക്കൂട്ടം ഇറങ്ങുന്ന മലക്കപ്പാറയിലെ ജനവാസകേന്ദ്രങ്ങളിൽ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കും. കഴിഞ്ഞ തവണ കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ച ചെക്പോസ്റ്റുകൾ, കടകൾ എന്നിവ ശരിയാക്കി സുരക്ഷാവേലി കെട്ടി സംരക്ഷിക്കാനും തീരുമാനമായി. മഴക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം നടത്തും. സ്കൂളുകളിലെ ഫിറ്റ്നസ് പരിശോധന ഉടൻ നടത്തും. കയ്പമംഗലം പ്രദേശത്ത് ഓഖി ദുരന്തത്തെത്തുടർന്ന് സ്കൂളിൽ താമസിക്കുന്ന ആറുപേർക്ക് പുനരധിവാസത്തിന് തുക അനുവദിച്ചതായി യോഗം അറിയിച്ചു. ഗുരുവായൂർ-ചാവക്കാട് റോഡ് ടാർ ചെയ്യാൻ അനുമതിയായി. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിർബന്ധമാക്കും. ജില്ലയിലെ ചില ഭാഗങ്ങളിൽ മുടങ്ങിക്കിടക്കുന്ന പട്ടയവിതരണം കാര്യക്ഷമമാക്കാൻ യോഗം നിർദേശം നൽകി. കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റുമൂലം നഷ്ടമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങൾക്ക് ധനസഹായം നൽകാൻ അനുമതിയായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത മലക്കപ്പാറ പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. നെൽകൃഷി, പച്ചക്കറി കൃഷി എന്നിവക്കായി ജില്ലയിൽ ഒമ്പത് പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വിഭാഗത്തിൽ 47 ശതമാനത്തോളം പദ്ധതികൾ പൂർത്തിയായി. എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള നിർമാണ പ്രവർത്തനങ്ങളിൽ തൃശൂർ -16, കുന്നംകുളം -എട്ട്, വടക്കാഞ്ചേരി -നാല്, ചേലക്കര -മൂന്ന്, മണലൂർ -33, നാട്ടിക -18, ഗുരുവായൂർ -ഒമ്പത്, കയ്പമംഗലം -24, ഇരിങ്ങാലക്കുട -ഏഴ്, ചാലക്കുടി -12, ഒല്ലൂർ -ഏഴ്, പുതുക്കാട് -ഒമ്പത്, കൊടുങ്ങല്ലൂർ -20 എന്നിങ്ങനെ നിർമാണപ്രവർത്തനങ്ങൾ നടത്താനായി. എം.പി ഫണ്ടിൽ തൃശൂർ -279, ചാലക്കുടി -59, ആലത്തൂർ -97 പദ്ധതികളും പൂർത്തിയാക്കി. യോഗത്തിൽ കലക്ടർ ഡോ. എ. കൗശിഗൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുൽഖാദർ, ഇ.ടി. ടൈസൻ, യു.ആർ. പ്രദീപ്, അസി. കലക്ടർ എസ്. േപ്രംകൃഷ്ണൻ, ജില്ല പ്ലാനിങ് ഓഫിസർ ടി.ആർ. മായ, എ.ഡി.എം സി. ലതിക എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story