Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോറി തകരാര്‍:...

ലോറി തകരാര്‍: ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്

text_fields
bookmark_border
പട്ടിക്കാട്: ഇരുമ്പ് കമ്പികയറ്റിയ ലോറിയുടെ എൻജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ പട്ടിക്കാട് ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനിയാഴ്ച രാവിലെയാണ് സംഭവം. ലോറിയില്‍നിന്ന് കമ്പികള്‍ മാറ്റി വാഹനം ഒതുക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയില്‍ പട്ടിക്കാട് ഭാഗത്ത് സർവിസ് റോഡില്‍ സ്ഥാപിച്ച അശാസ്ത്രീയ ഹമ്പിലൂടെ കയറിയതാണ് ലോറിക്ക് കേട് സംഭവിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ആഴ്ചയിലും ഈ ഹമ്പിലൂടെ കയറിയ കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ബസ് ഡ്രൈവര്‍മാരും പരാതി പറയുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story