Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുധീരനെ വീട്ടിലിരുത്തി ...

സുധീരനെ വീട്ടിലിരുത്തി പുല്ലുപറിപ്പിക്കുന്നത് ഈഴവര്‍

text_fields
bookmark_border
സുധീരനെ വീട്ടിലിരുത്തി പുല്ലുപറിപ്പിക്കുന്നത് ഈഴവരെന്ന് വെള്ളാപ്പള്ളി (ഫോട്ടോ) കൊടകര: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഇപ്പോള്‍ പണിയൊന്നുമില്ലാതെ വീട്ടിലിരുന്ന് പുല്ലുപറിക്കുന്നത് ഈഴവ സമൂഹത്തി​െൻറ ശാപം കൊണ്ടാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി ആളൂര്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നൗഷാദ് എന്നയാള്‍ മാന്‍ ഹോളില്‍ മരണപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ച് താന്‍ നടത്തിയ പരമാര്‍ശത്തില്‍ വര്‍ഗീയത ആരോപിച്ച് ആഭ്യന്തര വകുപ്പിന് കത്തുനല്‍കിയത് സുധീരനാണ്. അന്ന് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസെടുക്കുകയും ചെയ്തു. എന്‍.എസ്.എസ് നേതാവാണ് ഇങ്ങനെയൊരു പരമാര്‍ശം നടത്തിയിരുന്നതെങ്കില്‍ ചെന്നിത്തല കേസെടുക്കുമായിരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഏതായാലും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ യുഡി.എഫിനെ ഈഴവര്‍ മൂലക്കിരുത്തി. ഇപ്പോള്‍ സുധീരന്‍ വീട്ടിലിരുന്ന് പുല്ലുപറിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ശ്രീധരന്‍ വൈക്കത്താടന്‍ അധ്യക്ഷത വഹിച്ചു. പ്രീതി നടേശന്‍, ജയന്തന്‍ പുത്തൂര്‍, സുന്ദരന്‍ മൂത്തമ്പാടന്‍, കെ.ആര്‍. ദിനേശന്‍, എന്‍.ബി. മോഹനന്‍, പ്രതാപന്‍ കോതകുളങ്ങര എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ എസ്.എന്‍.ഡി.പി ആളൂര്‍ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story