Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ ക്രമസമാധാന നില ഭദ്രം ^മുഖ്യമന്ത്രി

text_fields
bookmark_border
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രം -മുഖ്യമന്ത്രി തൃശൂർ: രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികത്തി​െൻറ ഭാഗമായി സാഹിത്യ അക്കാദമിയില്‍ സാംസ്‌കാരിക പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണവും കുറവാണ്. ക്രിമിനല്‍ പ്രവൃത്തികള്‍ ആരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. കേസ് അന്വേഷണങ്ങളില്‍ പൊലീസിന് വീഴ്ചയുണ്ടെന്നു പരാതിയില്ല. ഇതു കോടതികള്‍ പോലും അംഗീകരിച്ച കാര്യമാണ്. കലാകാരന്മാരുടെ ക്ഷേമപെന്‍ഷനുകളില്‍ കാലാനുസൃതമായ വര്‍ധനവുണ്ടാകും. അവരുടെ ആശ്രിതര്‍ക്കും പെന്‍ഷൻ ഉറപ്പുവരുത്തും. അക്കാദമി അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ പക്ഷ പാതിത്വമില്ല. ഇതുവരെ നിശ്ചയിച്ച അവാര്‍ഡുകളുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയില്ല. അക്കാദമികളുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ചയുണ്ടെങ്കില്‍ പരിഹരിക്കും. അക്കാദമികളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ജില്ലകള്‍ തോറും സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. നാടക പ്രവര്‍ത്തകരെ സാംസ്‌കാരിക രംഗത്തുനിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത സര്‍ക്കാറിനില്ല. തൃശൂരിലെ വിവിധ അക്കാദമികളുടെ ഏകോപനം പ്രായോഗികമാണെങ്കില്‍ നടപ്പാക്കും. തിരുവനന്തപുരത്തെ രവിവര്‍മ ആർട്ട് ഗാലറി കാലോചിതമായി പരിഷ്‌കരിക്കും. ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കും. സര്‍ക്കാര്‍ ജോലിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമ നല്‍കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ പി.എസ്‌.സിയുമായി ചര്‍ച്ച നടത്തും. അശരണരാകുന്ന നാടക-കലാ-സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ശരണാലയം സ്ഥാപിക്കാന്‍ നടപടിയെടുക്കും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ മാതൃകയിൽ സ്ഥാപനം കേരളത്തില്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും -മുഖ്യമന്ത്രി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story