Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദരം സംഘടിപ്പിച്ചു

ആദരം സംഘടിപ്പിച്ചു

text_fields
bookmark_border
കയ്പമംഗലം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളില്‍ മികവ് തെളിച്ചവരെയും ജില്ല പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷൻ ആഭിമുഖ്യത്തില്‍ ആദരിച്ചു. കയ്പമംഗലത്ത് നടന്ന ചടങ്ങില്‍ ഇ.ടി.ടൈസന്‍ എം.എല്‍.എ ആദരണീയം 2018 ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ശോഭ സുബിന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍ എം.എല്‍.എ പി.എ. മാധവന്‍, മതിലകം എസ്.ഐ പി.കെ. മോഹിത്ത്, ടി.എ. സുന്ദര്‍മേനോന്‍, പി.എ. മുഹമ്മദാലി, പി.എ. സെജീര്‍, സജയ് വയനപ്പിള്ളി, എ.കെ. ജമാല്‍ എന്നിവര്‍ സംസാരിച്ചു. അനുമോദന ചടങ്ങ് കയ്പമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികൾക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ 'മികവ് 2018'എന്ന അനുമോദന ചടങ്ങ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാര സമർപ്പണം നിർവഹിച്ചു. കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.ജെ. പോൾസൺ അധ്യക്ഷത വഹിച്ചു. അധ്യാപിക ഷാലി കുട്ടികൾക്ക് നാളത്തെ സാധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ. ജബ്ബാർ, മതിലകം ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ സുനിൽ പി. മേനോൻ, കെ.വി. അബ്ദുൽ മജീദ്, കെ.എസ്. സുരേഷ്, കെ.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഒാഫിസിലേക്ക് മാർച്ച് കാട്ടൂർ: അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. രണ്ടര മാസമായി ഒരു അറിയിപ്പുമില്ലാതെ അടിക്കടി വൈദ്യുതിയില്ലാതാകുന്നു. മണ്ഡലം പ്രസിഡൻറ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ മുൻ പഞ്ചായത്ത് പ്രസിഡൻറ് ആനി ആൻറണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻറ് വർഗീസ് പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ധീരജ് തേറാട്ടിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കിരൺ ഒറ്റാലി, ബ്ലോക്ക് ഭാരവാഹികളായ ഡൊമിനി ആലപ്പാട്ട്, എം.ഐ. അഷ്റഫ്, ഷെമീർ പടവലപറമ്പിൽ, എം.ജെ. റാഫി, കെ.കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story