Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊമ്പന്‍...

കൊമ്പന്‍ വിനീത്കൃഷ്ണന്‍ ​െചരിഞ്ഞു

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിലെ കൊമ്പന്‍ വിനീത്കൃഷ്ണന്‍ ചെരിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അന്ത്യം. ആനക്ക് 40 വയസ്സാണ് കണക്കാക്കുന്നത്. രണ്ട് വർഷമായി രോഗ ബാധിതനായിരുന്ന വിനീത്കൃഷ്ണന്‍ തിങ്കളാഴ്ച തളര്‍ന്നുവീണിരുന്നു. ക്രെയിനി​െൻറ സഹായത്തോടെ ഉയര്‍ത്തി നിര്‍ത്തിയെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. മൂത്രസഞ്ചിയിലെ കല്ലാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. സംസ്കാരം രാത്രി നടത്തി. നാണുഎഴുത്തച്ഛന്‍ ഗ്രൂപ്പിലെ പി.എന്‍. ബല്‍റാമാണ് 2003 ജനുവരി ഒന്നിന് വിനീത്കൃഷ്ണനെ നടയിരുത്തിയത്. ലക്ഷ്മികൃഷ്ണ, നവനീത്കൃഷ്ണന്‍ എന്നീ ആനകളെയും ഒപ്പം നടയിരുത്തിയിരുന്നു. ആളുകളെ തുമ്പിക്കൈ കൊണ്ട് ഇറുക്കി പിടിക്കുന്ന ശീലമുള്ളതിനാല്‍ 'ഞണ്ട്' എന്ന പേരിലാണ് വിനീത് കൃഷ്ണന്‍ ആനത്താവളത്തില്‍ അറിയപ്പെട്ടിരുന്നത്. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ആനക്ക് പുഷ്പചക്രം സമര്‍പ്പിച്ചു. ഗുരുവായൂർ ആന പ്രേമിസംഘം പ്രസിഡൻറ് കെ.പി. ഉദയനും പുഷ്പചക്രം സമർപ്പിച്ചു. 10 വർഷത്തിനകം ആനത്താവളത്തിൽ ചെരിഞ്ഞത് 18 ആനകൾ ഗുരുവായൂര്‍: വിനീത്കൃഷ്ണന്‍ ചെരിഞ്ഞതോടെ ആനത്താവളത്തിലെ അംഗ സംഖ്യ 49 ആയി കുറഞ്ഞു. 10 വർഷത്തിനകം 18 ആനകളാണ് ആനത്താവളത്തിൽ ചെരിഞ്ഞത്. ഒരു ഘട്ടത്തിൽ ആനത്താവളത്തിൽ 67 ആനകളുണ്ടായിരുന്നു. 18 ആനകളിൽ നാലെണ്ണം മാത്രമാണ് പ്രായാധിക്യം മൂലം ചെരിഞ്ഞത്. ഉണ്ണികൃഷ്ണയെന്ന കുട്ടിക്കൊമ്പൻ ആനത്താവളത്തിൽ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്. കൊമ്പൻ അർജുന​െൻറ മരണകാരണം പാപ്പാന്മാരുടെ പീഡനമാണെന്ന് ആരോപണം ഉയർന്നിരുന്നു. എരണ്ടക്കെട്ടാണ് കൂടുതൽ ആനകളുടെയും ജീവൻ അപഹരിച്ചത്. കൊമ്പൻ ശേഷാദ്രി കിണറ്റിൽ വീണാണ് ചെരിഞ്ഞത്. കഴിഞ്ഞ മാർച്ച് 21ന് പാലക്കാട് തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം കഴിഞ്ഞുവരുമ്പോഴായിരുന്നു ദാരുണാന്ത്യം. നാട്ടാന പരിപാലന ചട്ടങ്ങളിൽ വന്ന മാറ്റങ്ങൾ മൂലം കുറച്ചു വർഷമായി പുതിയ ആനകളെ നടക്കിരുത്തുന്നില്ല. പുതിയ ആനകളെ നൽകാതെ തന്നെ ദേവസ്വത്തി​െൻറ ആനകളെ ഉപയോഗിച്ച് പ്രതീകാത്മക നടയിരുത്തൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ഏഴ് ലക്ഷം രൂപയാണ് ചെലവ്. അയ്യപ്പൻകുട്ടിയാണ് ഏറ്റവും അവസാനമായി നടയിരുത്തിയ കൊമ്പൻ. പത്ത് വയസ്സിൽ താഴെയുള്ള കൊമ്പന്മാരെ നടക്കിരുത്താമെന്ന് മുൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചിരുന്നെങ്കിലും ആ പ്രായത്തിൽ നടക്കിരുത്താവുന്ന ആനകളെ ലഭിച്ചില്ല. 20 വയസ്സുള്ള ഒരു കൊമ്പനെ നടയിരുത്താനുള്ള ചർച്ച ഇപ്പോൾ നടന്നുവരുന്നുണ്ട്. കൊമ്പുകൾ വനം വകുപ്പിന് ഗുരുവായൂര്‍: വിനീത്കൃഷ്ണ​െൻറ കൊമ്പുകൾ വനം വകുപ്പിന്. ചെരിഞ്ഞ കൊമ്പ​െൻറ ഉടമസ്ഥാവകാശ രേഖകൾ ദേവസ്വത്തി​െൻറ പക്കൽ ഇല്ലാത്തതിനാലാണ് കൊമ്പുകൾ വനം വകുപ്പ് കൊണ്ടുപോകുന്നത്. രേഖകളുണ്ടെങ്കിൽ കൊമ്പുകൾ ദേവസ്വത്തിന് സൂക്ഷിക്കാൻ കഴിയും. ആനത്താവളത്തിലുള്ള എട്ട് ആനകളുടെ ഉടമസ്ഥാവകാശ രേഖകൾ ദേവസ്വത്തി​െൻറ കൈവശമില്ല. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടയിരുത്തിയ കൃഷ്ണ അടക്കമുള്ള ആനകളുടെ ഉടമസ്ഥാവകാശമാണ് ദേവസ്വത്തി​െൻറ കൈവശം ഇല്ലാത്തത്. ഈ ആനകളിൽ ഏതെങ്കിലും ചെരിഞ്ഞാൽ വനം വകുപ്പ് കൊമ്പ് കൊണ്ടുപോകും. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാൻ കഴിയാത്തതിനാൽ ഇതുവരെയും കൊണ്ടുപോയ കൊമ്പുകളൊന്നും ദേവസ്വത്തിന് തിരികെ ലഭിച്ചിട്ടില്ല. മറ്റ് ആനകളുടെ കൊമ്പുകളെല്ലാം ദേവസ്വം ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ കൊമ്പുകൾ സൂക്ഷിക്കാനോ, പ്രദർശിപ്പിക്കാനോ സർക്കാർ തന്നെ സൗകര്യം ഒരുക്കണമെന്ന് മുൻ ദേവസ്വം ഭരണസമിതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story