Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​ട്രീയം പറയാതെ,...

രാഷ്​ട്രീയം പറയാതെ, വികസനം അക്കമിട്ട് നിരത്തി പിണറായി

text_fields
bookmark_border
തൃശൂർ: സർക്കാർ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തി പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം പറയാതെ, സർക്കാർ നിലപാടും വകുപ്പുകൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു ഒരു മണിക്കൂർ നീണ്ട പ്രസംഗം. നാടിന് അപമാനമുണ്ടാക്കിയ ജീർണ സംസ്കാരം ഇല്ലാതാക്കി, ഉന്നതമായ നമ്മുടെ സംസ്കാരം തിരിച്ചുപിടിച്ചു എന്നതാണ് സർക്കാറി​െൻറ പ്രധാന നേട്ടം. സാമൂഹികനീതിയിലധിഷ്ഠിതവും സമഗ്രവുമായ വികസനമാണ് ഇടതുസർക്കാർ നയം. ദരിദ്രരെ അസംതൃപ്തരാക്കി നാട്ടിൽ എന്ത് വികസനമാണ് നടക്കുക. എല്ലാ മേഖലയിലുമുള്ളവരുടെ സംതൃപ്തിയാണ് സർക്കാർ ആഗ്രഹിക്കുന്നത്. സമൂഹത്തി​െൻറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി-പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് തീരുമാനിച്ചത്. ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകും. ഇതിനായി വില കൊടുത്ത് ഭൂമി വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും വാസയോഗ്യമായ വീട് ഈ കാലയളവിൽ യാഥാർഥ്യമാവും. നാടി​െൻറ ദൂഷ്യങ്ങൾ ഇല്ലാതായാൽ വികസനം തനിെയ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണി ജില്ല കൺവീനർ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കെ.കെ. ഷൈലജ, പി.കെ. ബിജു എം.പി, എം.എൽ.എമാരായ ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണൻ, വി.ആർ. സുനിൽകുമാർ, ഗീത ഗോപി, ഇ.ടി. ടൈസൺ, കെ. രാജൻ, യു.ആർ. പ്രദീപ്, കെ.വി. അബ്ദുൽഖാദർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ്, വിവിധ കക്ഷി നേതാക്കളായ എ.വി. വല്ലഭൻ, പി.ടി. അഷ്റഫ്, യൂജിൻ മൊറേലി, എം.കെ. കണ്ണൻ, സി.ആർ. വൽസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story