Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുമായി...

മുഖ്യമന്ത്രിയുമായി യു.എൻ.ഇ.പി സംഘം കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ ജലേസ്രാതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും സാങ്കേതിക സഹായം നൽകാൻ തയാറാണെന്ന് യുനൈറ്റഡ് േനഷൻസ് എൻവയേൺമ​െൻറ് േപ്രാഗ്രാം തലവൻ എറിക് സോൾഹിം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. തൃശൂർ രാമനിലയത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഹരിതകേരളം മിഷനിലൂടെ കേരളം നടപ്പാക്കുന്ന ജലസംരക്ഷണ, മാലിന്യ നിർമാർജന, മലിനജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സഹായം യു.എൻ സംഘം വാഗ്ദാനം ചെയ്തത്. എറിക് സോൾഹിംനു പുറമേ യു.എൻ.ഇ.പി. ഏഷ്യ പസഫിക് ഡയറക്ടർ സെക്കിയൻ ടെസ്റിങ്, ഇന്ത്യൻ ഓഫിസ് ഹെഡ് അതുൽ ബഗായി, ദുരന്തനിവാരണ തലവൻ മുരളി തുമ്മാരുകുടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ, ടെക്നിക്കൽ അഡ്വൈസർ ഡോ. ആർ. അജയകുമാർവർമ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ജല,മണ്ണ് പരിശോധനക്കായി ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് മികച്ച ലാബുകൾ സ്ഥാപിക്കൽ, നഗരപ്രദേശങ്ങളിലെ ഓടകൾ വൃത്തിയാക്കുന്നതിന് സാങ്കേതികവും അല്ലാത്തതുമായ സഹായം, ജൈവ ഉൽപന്നങ്ങൾക്ക് ഗുണമേന്മാ മാനദണ്ഡങ്ങൾ നിജപ്പെടുത്തുന്നതിനുള്ള സഹായം എന്നിവ ലഭ്യമാക്കണമെന്നും ഹരിതകേരള മിഷനുമായി സഹകരിക്കണമെന്നും മിഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഹരിതകേരള മിഷൻ കേരള നടത്തിയ പ്രവർത്തനങ്ങളും രേഖകളും സംഘം വിലയിരുത്തി. കൊച്ചി വിമാനത്താവളത്തിൽ സിയാൽ നടപ്പാക്കിയ സൗരോർജപാടത്തിൽ സംഘം മതിപ്പ് പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് സാങ്കേതിക സഹായം സിയാലിൽ നിന്നും തേടുമെന്നും യു.എൻ സംഘം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story