Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസബ് ജയിൽ തടവുകാർക്ക്...

സബ് ജയിൽ തടവുകാർക്ക് ബോധവത്​കരണം

text_fields
bookmark_border
ചാവക്കാട്: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് (ഐ.സി.ടി.സി) എച്ച്.ഐ.വി. കൗൺസലിങ് ആൻഡ് ടെസ്റ്റിങ് കേന്ദ്രം സബ് ജയിലിലെ അന്തേവാസികള്‍ക്കായി ബോധവത്കരണ ക്ലാസും എച്ച്.ഐ.വി പരിശോധനയും സംഘടിപ്പിച്ചു. ചാവക്കാട് ജയില്‍ സൂപ്രണ്ട്് എം.വി. തോമസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഐ.സി.ടി.സി കൗണ്‍സിലര്‍ പി.പി. ഫാന്‍സി ക്ലാസെടുത്തു. ഐ.സി.ടി.സി ലാബ് ടെക്‌നീഷ്യന്‍ ജൂഡിന്‍ തോമസ്, കൗണ്‍സിലര്‍ വി.സി. നിഖിത, ജയിൽ ഉദ്യോഗസ്ഥരായ വി.വി. സുരേഷ്. ടി.എന്‍. ജേഷ്‌കുമാര്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ ഗ്രിബിന്‍ കെ. ജോര്‍ജ്, കെ.കെ. രാജേഷ്, വി.ടി. രാമചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story