Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുത്തി തിരുനാളിന്...

മുത്തി തിരുനാളിന് ഭക്തിനിർഭരമായ തുടക്കം

text_fields
bookmark_border
പാവറട്ടി: ഏനാമാവ് കോഞ്ചിറ മുത്തി തിരുനാളിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. രാവിലെ ദിവ്യബലിക്ക് ശേഷം ബാൻഡ് മേളത്തി​െൻറ അകമ്പടിയോടെ തിരുസ്വരൂപം എഴുന്നള്ളിച്ചു. വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്ന് കിരീടപ്രദക്ഷിണം നടന്നു. ഉച്ചതിരിഞ്ഞ് വികാരി ഫാ.ജോൺസൺ അരിമ്പൂർ ഊട്ട് ഭക്ഷണം ആശീർവദിച്ചതോടെ സൗജന്യ ഊട്ട് സദ്യക്ക് തുടക്കമായി. അമ്പതിനായിരം പേർക്കുള്ള സദ്യയാണ് ഒരുക്കിയത്. നേർച്ച പാക്കറ്റുകളും ലഭ്യമാണ്. വൈകീട്ട് നടന്ന ആഘോഷമായ സമൂഹബലിക്ക് ശേഷം കീരിടധാരണ ചടങ്ങും പ്രതിഷ്ഠ പുതുക്കൽ ശുശ്രൂഷയും നടന്നു. സാഗർ രൂപത എമിറേറ്റ് ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാത്രി ഏനാമാക്കൽ ഇടവക പള്ളിയിൽ നിന്ന് തുടങ്ങിയ ആഘോഷമായ കിരീടമെഴുന്നള്ളിപ്പ് കോഞ്ചിറ തീർഥകേന്ദ്രത്തിൽ സമാപിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറ് മുതൽ ഒമ്പത് വരെ ദിവ്യബലി. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ ഗാനപൂജക്ക് ഫാ.ജെയ്സൺ പുന്നശേരി മുഖ്യ കാർമികനാകും. ഏങ്ങണ്ടിയൂർ എം.ഐ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് വചന സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് അഞ്ചിന് ഇടവകയിലെ വൈദികർ അർപ്പിക്കുന്ന സമൂഹബലിക്ക് ശേഷം ആഘോഷമായ തിരുനാൾ ജപമാല തിരി പ്രദക്ഷിണത്തോടെ തിരുനാളിന് സമാപനമാകും.
Show Full Article
TAGS:LOCAL NEWS 
Next Story