Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാറി​െൻറ രണ്ടാം...

സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷം

text_fields
bookmark_border
കുന്നംകുളം: സംസ്ഥാന ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ആഘോഷിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി ആധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം നിർവാഹക സമിതി അംഗം ടി.കെ. വാസു മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർത്തീകരിച്ച പ്രവൃത്തികളുടെ പ്രദർശന സീഡി, ടി.കെ. വാസു പ്രകാശനം ചെയ്തു. വി. മനോജ് കുമാർ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. സതീശൻ, രമണി രാ‍ജൻ, യു.പി. ശോഭന, സദാനന്ദൻ, കെ.എസ്. കരീം, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രശാന്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.എ. ഇക്ബാൽ, ഉഷ പ്രഭുകുമാർ, ജോയൻറ് ബി.ഡി.ഒ കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story