Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുമ്പിലാവിൽ ലോറിയും ...

പെരുമ്പിലാവിൽ ലോറിയും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പെരുമ്പിലാവ്: ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മാസമായ കുഞ്ഞുൾപ്പെടെ എട്ടുപേർക്ക് ഗുരുതര പരിക്ക്. മലപ്പുറം കൊണ്ടോട്ടി മണൽപുറത്ത് അബ്ദുൽ അലി (48), ഭാര്യ സുബൈദ (38), മക്കളായ ദിൽഷ (16), മുഹമ്മദ് ഫൈസി (7) ,മുഹമ്മദ് ആസിൻ ( അഞ്ചുമാസം ), അബ്ദുൽ അലിയുടെ സഹോദരൻ അൻവർ (38), മകൻ മുഹമ്മദ് അഷ്ഫാത്ത് (9), ചെന്നൈ സ്വദേശി ധനശേഖരൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ധനശേഖരനെ അൻസാർ ആശുപത്രിയിലും മറ്റ് ഏഴുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരുമ്പിലാവിൽ അൻസാർ ആശുപത്രിക്കു സമീപം ശനിയാഴ്ച വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാർ മംഗലാപുരത്ത് നിന്ന് നാഗർകോവിലെ കുളച്ചിലിലേക്ക് തോണി കൊണ്ടു പോയിരുന്ന ലോറിയും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. സൗദി അറേബ്യയിൽ നിന്ന് എത്തിയ അബ്ദുൽ അലിയെ കൊണ്ടു വരുമ്പോഴായിരുന്നു സംഭവം. സഹോദരൻ അൻവറാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണു. ലോറിയുടെ ഡ്രൈവറുടെ കാബിനുള്ളിൽ ഇരുന്ന യുവാവ് ഗ്ലാസ് തകർന്ന് പുറത്തേക്ക് തെറിച്ചു വീണു. ഇരു വാഹനങ്ങളുടേയും മുൻഭാഗം പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗം തകർന്ന് ടയർ ഡീസൽ ടാങ്കിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ശബ്ദം കേട്ട് സമീപത്തെ സ്ഥാപനങ്ങളിലുള്ളവർ ഓടിയെത്തി പരിക്കേറ്റവരെ ആദ്യം അൻസാർ ആശുപത്രിയിൽ എത്തിച്ചു. ലോറിയുടെ ടാങ്ക് തകർന്ന് ഡീസൽ റോഡിലേക്ക് ഒഴുകിയത് ഫയർഫോഴ്സ് വെള്ളം ചീറ്റി കഴുകി വൃത്തിയാക്കി. നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story