Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കുകളിൽനിന്ന്​...

'ബാങ്കുകളിൽനിന്ന്​ വിരമിച്ചവരുടെ ​പെൻഷൻ പരിഷ്​കരിക്കണം'

text_fields
bookmark_border
തൃശൂർ: ബാങ്കുകളിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ ഉഭയകക്ഷി കരാറുകൾക്കൊപ്പം പരിഷ്കരിക്കണമെന്നും കുടുംബ പെൻഷൻ 15ൽ നിന്ന് 30 ശതമാനമായി വർധിപ്പിക്കണമെന്നും പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരുടെ ക്ഷേമനിധിയിൽനിന്ന് ഒരു വിഹിതം വിരമിച്ചവർക്ക് നൽകുക, പെൻഷൻ ട്രസ്റ്റുകളിൽ വിരമിച്ചവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക, ജീവനക്കാരുടേതു പോലെ വിരമിച്ചവർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അതത് ബാങ്കുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംഘടന പ്രസിഡൻറ് പി.എസ്.എൽ.എം. ഹർഗോപാൽ പതാക ഉയർത്തി. പൊതുസമ്മേളനം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ആർ.എഫ് ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. എം.സി. പോൾ, എൻ. അശോകൻ, പി.ആർ.ആർ.എസ്. അയ്യർ, എ.എൽ. റപ്പായി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഒാൾ ഇന്ത്യ പഞ്ചാബ് നാഷനൽ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി മിത്ര വസു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഇൗശോ റിപ്പോർട്ടും ട്രഷറർ വി. വിജയകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എ.എസ്. ഹരിഹരൻ (ചെയർ.), പി.കെ. ലക്ഷ്മീദാസ് (പ്രസി.), തോമസ് ഇൗശോ (ജന. സെക്ര.), വി. വിജയകൃഷ്ണൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story