Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ ബാധ സംശയം:...

നിപ ബാധ സംശയം: രോഗവിവരങ്ങൾ വാട്ട്സ്​ആപ്പിലൂടെ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി

text_fields
bookmark_border
നിപ ബാധ സംശയം: രോഗവിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന രോഗിയുടെ വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉദ്യോഗസ്ഥനെതിരെ നടപടി. ഐ.പി രജിസ്ട്രേഷൻ സെക്ഷനിലെ ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. ആശുപത്രിയിലെ രോഗിയുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് പകർത്തിയാണ് പ്രചരിപ്പിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയ കോഴിക്കോട്ടുനിന്നുള്ള രോഗിയിൽ നിപ വൈറസ് ബാധ സംശയിച്ചതിനെത്തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്. പ്രേത്യക പരിചരണം നൽകുന്ന വാർഡിലാണ് രോഗി.
Show Full Article
TAGS:LOCAL NEWS 
Next Story