Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ മതിലിലിടിച്ച്​...

കാർ മതിലിലിടിച്ച്​ മറിഞ്ഞ്​ ആറ്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
കുന്നംകുളം: വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു പോകുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറ് പേർക്ക് ഗുരുതര പരിക്ക്. കൊടുങ്ങല്ലൂർ കുഞ്ചു മാക്കാ ചാലിൽ മുഹമ്മദ് ഷെരീഫി​െൻറ മകൻ അൽതാഫ് ആദർശ് (23), പത്തനംതിട്ട പടയണിപ്പാറ ചരുവാകാലയിൽ ശിവരാജി​െൻറ മകൾ ശരണ്യ (23), പത്തനംതിട്ട മധു കോളിൽ വീട്ടിൽ ജെയ്ക്കബ് ജോണി​െൻറ മകൾ അനീഷ (23), പഴഞ്ഞി അരുവായി വൃന്ദാവൻ േകാട്ടേജിൽ ബാലകൃഷ്ണ​െൻറ മകൻ അരുൺ (27), പത്തനംതിട്ട സ്വദേശിനികളായ മേഘ (20), അയന (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ കുന്നംകുളം-പഴഞ്ഞി റോഡിൽ പോർക്കളം സ്കൂൾ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. പഴഞ്ഞി അരുവായിയിലുള്ള സുഹൃത്തി​െൻറ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗുരുവായൂരിൽ മുറിയെടുത്ത് താമസിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം. കാർ പോർക്കളം ജോസഫി​െൻറ വീട്ടുമതിലിൽ ഇടിച്ച് മുറ്റത്തേക്ക് മറിയുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story