Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണിടിച്ച്​ കനാൽ...

മണ്ണിടിച്ച്​ കനാൽ ബണ്ട് റോഡാക്കുന്നു

text_fields
bookmark_border
തൃശൂർ: കോൺഗ്രസ് നേതാവി​െൻറ പറമ്പിലേക്ക് വഴിയൊരുക്കാൻ പരിസരവാസികളുടെ സഞ്ചാരം തടസ്സപ്പെടുത്തി പഞ്ചായത്ത് റോഡ് ൈകയേറി നിർമാണമെന്ന് പരാതി. പഞ്ചായത്തിനും തഹസിൽദാർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതി നൽകിയവരെ കോൺഗ്രസ് നേതാവി​െൻറ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. മാള അന്നമനട പഞ്ചായത്തിലെ 11ാം വാർഡിൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമി​െൻറ പമ്പ് ഹൗസിൽനിന്ന് മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് കോൺഗ്രസ് നേതാവിന് വേണ്ടി പ്രദേശവാസികളുടെ സഞ്ചാരം തടഞ്ഞതായി പരാതിയുയർന്നത്. കോൺഗ്രസ് നേതാവി​െൻറ അഞ്ചരയേക്കറോളം വരുന്ന പറമ്പിലേക്ക് മാത്രമായാണ് ഇവിടെ റോഡൊരുക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയായ വയലാർ രവി പക്ഷക്കാര​െൻറ സഹോദരിയുടെ പേരിലാണ് ഭൂമി. 20 വർഷം മുമ്പ് കനാൽ പുതുക്കി പണിതപ്പോൾ സമീപവാസികൾക്ക് ജോലിക്കും കൃഷി തുടങ്ങിയ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ മാമ്പ്ര കടത്തുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിന് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ യാത്ര ചെയ്തിരുന്നു. പ്രധാന റോഡിൽനിന്ന് ഒന്നര കി.മീ വളഞ്ഞ് വേണം ഈ പറമ്പിലേക്കെത്താൻ, അതിനെ നാനൂറ് മീറ്ററോളം മാത്രമായി ലാഭിക്കാൻ കഴിയുന്ന എളുപ്പവഴിയാണ് ഇത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഈ പറമ്പും സമീപത്തെ സ്ഥലങ്ങളും കോൺഗ്രസ് നേതാവ് കൈവശപ്പെടുത്തി. ഇപ്പോൾ അന്ന് ഉപയോഗിച്ചിരുന്ന എളുപ്പവഴിയില്ലാതിരിക്കെ കോൺഗ്രസ് നേതാവി​െൻറ പറമ്പിലേക്ക് മാത്രമായി വഴിയൊരുക്കുകയാണ്. അതിനായി മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡിൽ ഡി.ആർ.കെട്ടിയതിന് മുകളിൽ രണ്ടരയടിയോളം കല്ലുവെച്ച് പൊക്കി കനാലിനും, മറ്റുള്ളവരുടെ പുരയിടങ്ങളിലേക്ക് സഞ്ചാരാവശ്യത്തിന് ഇട്ടിരിക്കുന്ന സ്ലാബിന് സമാന്തരമായും ക്വാറി വേസ്റ്റും മണ്ണ് അടിച്ചുമാണ് റോഡൊരുക്കുന്നത്. പഞ്ചായത്ത് അധീനതയിലുള്ള റോഡിലാണ് സ്വന്തം ആവശ്യത്തിന് ക്രമവിരുദ്ധ നടപടികൾ നടത്തുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണവും സി.പി.എം പ്രതിനിധിയായ വാർഡ് അംഗവും ഇതിന് ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം. ലിഫ്റ്റ് ഇറിേഗഷൻ റോഡിലെ നൂറോളം പേരാണ് പഞ്ചായത്തിന് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നേതാവി​െൻറ ഗുണ്ടാസംഘം പരാതിക്കാരെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്രെ. ഇക്കാര്യമറിയിച്ച് മാള സി.ഐക്ക് പ്രദേശവാസികൾ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story