Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറിയം ത്രേസ്യ തിരുനാൾ

മറിയം ത്രേസ്യ തിരുനാൾ

text_fields
bookmark_border
മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും ജൂണ്‍ എട്ടിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 30ന് ബുധനാഴ്ച 3.30ന് കൊടിയേറ്റ്. ദീപം തെളിക്കല്‍, ആഘോഷമായ തിരുനാള്‍ കുർബാന ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാർമികത്വം വഹിക്കും. വി. കുർബാനക്ക് രാമനാഥപുരം രൂപത മെത്രാൻ മാര്‍ പോള്‍ ആലപ്പാട്ട് നേതൃത്വം വഹിക്കും. 10 ദിവസം നടക്കുന്ന ഊട്ടുനേര്‍ച്ചയില്‍ 25,000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഫാ. ജോസഫ് ഗോപുരം, മദര്‍ ഉദയ സി.എം.സി.സി പുഷ്പ സി.എച്ച്.എഫ്, സി. റോസ്മിന്‍ മാത്യു സി.എച്ച്. എഫ്, ലിജോ പയ്യപ്പിള്ളി, ആൻറണി പയ്യപ്പിള്ളി എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story