Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതറക്കല്ല് കിടന്ന്...

തറക്കല്ല് കിടന്ന് കരയേണ്ട അവസ്ഥ ഇന്ന് കേരളത്തിലില്ല^ മന്ത്രി മൊയ്തീൻ

text_fields
bookmark_border
തറക്കല്ല് കിടന്ന് കരയേണ്ട അവസ്ഥ ഇന്ന് കേരളത്തിലില്ല- മന്ത്രി മൊയ്തീൻ എരുമപ്പെട്ടി: ഏതെങ്കിലും വികസന പദ്ധതിക്ക് തറക്കല്ലിട്ടാൽ ആ കല്ല് കിടന്ന് കരയേണ്ട അവസ്ഥ കേരളത്തിലിപ്പോൾ ഇല്ലെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തി​െൻറ തറക്കല്ലിടലും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായിക താരം ജംഷീലക്ക് വീടുവെക്കാൻ സ്ഥലം വാങ്ങി നൽകിയ നാട്ടുകാരെ മന്ത്രി അഭിനന്ദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ല പഞ്ചായത്തംഗം കല്യാണി എസ്.നായർ, പ്രോജക്ട് ഓഫിസർ ഗോപാലകൃഷ്ണപിള്ള, പ്രധാനാധ്യാപിക എ.എസ്. പ്രേംസി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story