Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം നഗരസഭ: പാടം ...

കുന്നംകുളം നഗരസഭ: പാടം നികത്തി കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിനെതിരെ ഭരണ^പ്രതിപക്ഷാംഗങ്ങൾ

text_fields
bookmark_border
കുന്നംകുളം നഗരസഭ: പാടം നികത്തി കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിനെതിരെ ഭരണ-പ്രതിപക്ഷാംഗങ്ങൾ കുന്നംകുളം: പാടം നികത്തി കെട്ടിടം നിർമിക്കാൻ വ്യക്തിക്ക് അനുമതി നൽകിയ നടപടിയെ ചൊല്ലി നഗരസഭ യോഗത്തിൽ തർക്കം. അടിയന്തര കൗൺസിൽ യോഗത്തിലാണ് പാറേമ്പാടെത്ത പാടം നികത്തൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ ചോദ്യം ചെയ്തത്. പാടം നികത്തൽ ആരംഭിച്ചപ്പോൾ പൊതുമരാമത്തിനെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഓവർസിയറുടെ പരിശോധനയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. റോഡ് വികസനത്തി​െൻറ ഭാഗമായി എടുത്തു മാറ്റുന്ന മണ്ണും ഈ പാടത്ത് തന്നെയാണ് തള്ളുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടി. തുടർന്ന് പാടം നികത്തി കെട്ടിടം നിർമിക്കുന്നതിനെ ചോദ്യം ചെയ്ത് ഭരണ- പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. 2016ൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയിരുന്നതായി അധ്യക്ഷ സീത രവീന്ദ്രൻ വ്യക്തമാക്കി. കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാടം നികത്തൽ നടത്തുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. പരിശോധന നടത്തി നടപടി കൈകൊള്ളാൻ സെക്രട്ടറിയെയും എം.ഇയെയും ചുമതലപ്പെടുത്തി. പാറയിൽ മാർക്കറ്റിലെ രണ്ട് മത്സ്യ കച്ചവട സ്റ്റാളുകൾ കോഴിക്കടയാക്കാനുള്ള തീരുമാനം വേട്ടെടുപ്പിലൂടെ അംഗീകരിച്ചു. ധനകാര്യ സ്ഥിരംസമിതിയിൽ അംഗീകരിക്കാത്ത തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കിയ നിലപാട് ശരിയായില്ലെന്ന് ബിജു സി. ബേബി കുറ്റപ്പെടുത്തി. ഭരണകക്ഷിയായ സി.പി.എമ്മിനൊപ്പം വിമത കോൺഗ്രസ് അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു. സ്ഥലം പരിശോധിച്ചാണ് അഗീകാരം നൽകിയതെന്ന് ഉപാധ്യക്ഷൻ പി.എം. സുരേഷ് അറിയിച്ചു. മറ്റ് തീരുമാനങ്ങൾ *ശുദ്ധജല വിതരണ സ്രോതസ്സുകളുടെ പഠനം നടത്താൻ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി ധാരണപത്രം ഒപ്പുവെച്ചു *തൃശൂർ റോഡിൽ മുനിസിപ്പൽ ജങ്ഷനിൽ സ്ഥാപിക്കുന്ന റൗണ്ട് എബൗട്ട് സ്തൂപത്തിന് പരസ്യം വേണ്ടെന്ന് തീരുമാനിച്ചു * 95ാം നമ്പർ അംഗൻവാടി സ്ഥലെത്ത ചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ അനുവദിച്ചിരുന്ന 14 ലക്ഷം അയ്യംപറമ്പ് അംഗൻവാടിക്ക് നൽകും. * നഗരസഭ പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തത് സംബന്ധിച്ച് കരാറുകാരനിൽ നിന്ന് വിശദീകരണം തേടും * അഞ്ഞൂർ കുന്നിൽ വിഷുദിനത്തിൽ വെള്ളത്തിൽ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കും
Show Full Article
TAGS:LOCAL NEWS 
Next Story