Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടവല്ലൂര്‍ ഗവ. ഹയര്‍...

കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​

text_fields
bookmark_border
കുന്നംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാറി​െൻറ ലക്ഷ്യമെന്നും ഇതിനായി സങ്കുചിതത്വം കൈവെടിഞ്ഞ് എല്ലാവരും ഒരുമിക്കണമെന്നും മന്ത്രി എ.സി. മൊയ്തീന്‍. കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െൻറ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബിജു എം.പി അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിച്ചു. സ്‌കൂളിനായി കടവല്ലൂര്‍ സർവിസ് സഹകരണ ബാങ്ക്, പൂർവ വിദ്യാര്‍ഥി സംഘടന, മറ്റു വ്യക്തികള്‍ എന്നിവര്‍ നല്‍കിയ ധനസഹായം മന്ത്രി എ.സി. മൊയ്തീന്‍ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന വിതരണം എം.പി നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സൻ സീതാരവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന, ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആരിഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story