Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിക്കാട്...

അന്തിക്കാട് പഞ്ചായത്തിൽ ശുചീകരണം

text_fields
bookmark_border
അന്തിക്കാട്: ഗ്രാമപഞ്ചായത്തും അന്തിക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ജാഗ്രത ശുചീകരണ യജ്ഞം പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ബീനാ മൊയ്തീൻ, പഞ്ചായത്തംഗങ്ങളായ ദിവാകരൻ വാലത്ത്, കെ.എം. കിഷോർ കുമാർ, ഷാജു മാളിയേക്കൽ, രാധിക മുകുന്ദൻ, സരൂൺ പൈനൂർ, എ.ബി. ബാബു, ശാന്ത സോളമൻ, റീന ഗോപി, സുമൈറ ബഷീർ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ യജ്ഞത്തി​െൻറ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ അന്തിക്കാട് സ​െൻറർ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. ഹരിത ക്ഷേത്രം പദ്ധതി രണ്ടാംഘട്ടം തുടങ്ങി അന്തിക്കാട്: കൊച്ചിൻ ദേവസ്വം ബോർഡും, വൈദ്യരത്നം ഔഷധശാലയും സംയുക്തമായി നടപ്പാക്കുന്ന ഹരിത ക്ഷേത്രം പദ്ധതി രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ശ്രീകാർത്ത്യായനി ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ഓഫിസർ എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈദ്യരത്നം പ്രോഗ്രാം കോ-ഓഡിനേറ്റർ പി. മുകുന്ദൻ പദ്ധതി വിശദീകരിച്ചു. കെ.എം. കിഷോർ കുമാർ, ഗോകുൽ കരിപ്പിള്ളി, ഇ. രമേശൻ, ടി.എസ്. ഗോകുൽദാസ്, ഗൗരി ബാബുമോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. കെ. രവീന്ദ്രനാഥൻ സ്വാഗതവും, യു. നാരായണൻകുട്ടി നന്ദിയും പറഞ്ഞു. ചെത്തി, മന്ദാരം, മുല്ല, അരളി, ചെമ്പകം എന്നിവയാണ് രണ്ടാംഘട്ടത്തി​െൻറ ഭാഗമായി ക്ഷേത്രവളപ്പിൽ നട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story