Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്- മുനമ്പം...

അഴീക്കോട്- മുനമ്പം ജങ്കാർ കടത്തുകൂലി വർധനക്കെതിരെ വൻ പ്രതിഷേധം

text_fields
bookmark_border
അഴീക്കോട്: അഴീക്കോട്- മുനമ്പം ജങ്കാറിൽ അമിതമായി കടത്തുകൂലി വർധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കൂടുതൽ സംഘടനകൾ സമര രംഗത്തേക്ക്. കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ യാത്രാനിരക്ക് വർധനക്കെതിരെ ജെട്ടിയിലേക്ക് ശനിയാഴ്ച രാവിലെ പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി ഞായറാഴ്ച രാവിലെ മാർച്ചും ധർണയും നടത്തും. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയും പ്രതിഷേധമുയർത്തിയിരുന്നു. ഈ മാസം 16നാണ് വർധിപ്പിച്ച കടത്തുകൂലി നിലവിൽ വന്നത്. തുടക്കത്തിൽ മനുഷ്യാവകാശ കൂട്ടായ്മ പോസ്റ്റർ പ്രചാരണവും പ്രകടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യാത്രാനിരക്കും സൈക്കിൾ, ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ കടത്തുകൂലിയിലും കുത്തനെ വർധിപ്പിച്ചതിൽ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നിത്യവേതനക്കാരായ സ്ഥിരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യാത്രക്കാരന് രണ്ടുരൂപയിൽ നിന്ന് അഞ്ചുരൂപയായും സൈക്കിളിന് നാലിൽ നിന്നും ഏഴായും ഇരുചക്രവാഹനങ്ങൾക്ക് ആറിൽ നിന്ന് പത്ത് രൂപയായും വർധിപ്പിച്ചപ്പോൾ മീൻ വട്ടകക്ക് എട്ട് രൂപയാണ് കൂലി. ഓട്ടോറിക്ഷക്ക് യാത്രക്കാർ ഉൾപ്പെടെ 35 രൂപ. വലിയ വാഹനങ്ങൾക്കും ആനുപാതികമായി കടത്തുകൂലി കൂട്ടിയിട്ടുണ്ട്. ഈയിടെ ആരംഭിച്ച വൈപ്പിൻ - ഫോർട്ട് കൊച്ചി റോ റോ സർവിസിൽ യാത്രക്കാർക്ക് മൂന്നും സൈക്കിളിന് അഞ്ചും ഓട്ടോറിക്ഷകൾക്ക് 20 രൂപയുമുള്ളപ്പോഴാണ് ഇവിടെ സാധാരണക്കാരെ പിഴിയുന്നത്. ജില്ല പഞ്ചായത്ത് മൂന്നു വർഷത്തേക്ക് 35 ലക്ഷം രൂപക്ക് വ്യക്തിക്ക് കരാർ നൽകിയാണ് സർവിസ് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story