Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ സംശയം; യുവതി...

നിപ സംശയം; യുവതി അപകടനില തരണം ചെയ്തില്ല

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: നിപ വൈറസ് ബാധിച്ചെന്ന സംശയത്താൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തില്ല. മലപ്പുറം ചങ്ങരംകുളം സ്വദേശിനിയാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയിൽ നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പരിശോധന ഫലം ഹൈദരാബാദിൽ നിന്നെത്തിയെങ്കിലേ സ്ഥിരീകരിക്കാനാകൂ. അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തി​െൻറ കീഴിൽ പ്രത്യേക പനി ക്ലിനിക് തുടങ്ങി. ക്ലിനിക്കിൽ ബുധനാഴ്ച 20 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. കൂടാതെ നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാനായി പ്രത്യേക വാർഡും മൂന്ന് മെഡിസിൻ വാർഡുകളിലും ഓരോ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാറിനെതിരെ മാർച്ച് വടക്കാഞ്ചേരി: ജനദ്രോഹ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാറി​െൻറ നാലാം വാർഷിക ദിനത്തിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വർഗ ബഹുജന സംഘടനകൾ വടക്കാഞ്ചേരി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സമരം കിസാൻ സഭ ജില്ല സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗം എം.ആർ. സോമനാരായണൻ അധ്യക്ഷത വഹിച്ചു. പി.കെ. പ്രസാദ് (എ.ഐ.ടി.യു.സി), കെ.കെ. ചന്ദ്രൻ (കിസാൻ സഭ ) ടി.വി. ഗോപകുമാർ (അധ്യാപക-സർവിസ് സംഘടന സമരസമിതി), എം.വി. സുരേഷ് (എ.ഐ.വൈ.എഫ്), നിജ ജയകുമാർ (മഹിളാസംഘം), കെ.ആർ. രാഗിൽ (എ.ഐ.എസ്.എഫ്) തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.ആർ. ചന്ദ്രൻ സ്വാഗതവും ബി.കെ.എം.യു മണ്ഡലം സെക്രട്ടറി എം.എ. വേലായുധൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story