Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ വൈറസ് ബോധവത്കരണം

നിപ വൈറസ് ബോധവത്കരണം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിപ വൈറസ്, കൊതുകുജന്യരോഗ ബോധവത്കരണവും ജാഗ്രതോത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെഡിക്കൽ ഒാഫിസർ സ്റ്റെഫി ജോർജ് ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന വിശ്വൻ, വികസന സമിതി ചെയർമാൻ വി. രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത, ബ്ലോക്ക് അംഗം ലൈല മജീദ്, വാർഡ് അംഗം ഉമറുൽ ഫാറൂഖ് എന്നിവർ സന്നിഹിതരായി. വീടുകൾ കയറി ലഘുലേഖ വിതരണത്തിനും ബോധവത്കരണത്തിനും ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.എസ്. ബേസിൽ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, യുവജന കൂട്ടായ്മയായ ഡി.എം.സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story