Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലോത്സവവും...

ബാലോത്സവവും ഉന്നതവിജയികൾക്ക് ആദരവും

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ബീച്ച് യുഗഭാവന കലാകേന്ദ്രം വിശ്വദര്‍ശന ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ബാലോത്സവം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ല ട്രഷറര്‍ ധനജ്ഞയന്‍ കെ. മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ബാബു മുഖ്യാതിഥിയായി. കെ. വി. പീതാംബരന്‍, കെ.ബി. ഹംസ, ഗ്രാമപഞ്ചായത്തംഗം പ്രവിത അനൂപ്, ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. വി. ദിലീപ്കുമാര്‍, ഷൈലജ പ്രദീപ്കുമാര്‍, ആശ രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എ മലയാളത്തില്‍ രണ്ടാം റാങ്ക് നേടിയ സ്വാതി സുരേഷ്, സംസ്ഥാന പോളി കലോത്സവത്തില്‍ മോണോ ആക്ട്, സ ംഘനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനംനേടിയ പി.എം. ഷംസീന, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടി, കേരള നടനം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ എം.ആര്‍. അളകനന്ദ എന്നിവരേയും പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും ഉന്നത വിജയവും നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story