Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭാ കൗൺസിൽ...

നഗരസഭാ കൗൺസിൽ ബ്ലാങ്ങാട് ബീച്ചിലെ ഹൈമാസ്​റ്റ്​ വിളക്കുകൾ മിഴി തുറക്കാൻ അടിയന്തര നടപടി വേണം ^ കെ.കെ.കാര്‍ത്യായനി

text_fields
bookmark_border
നഗരസഭാ കൗൺസിൽ ബ്ലാങ്ങാട് ബീച്ചിലെ ഹൈമാസ്റ്റ് വിളക്കുകൾ മിഴി തുറക്കാൻ അടിയന്തര നടപടി വേണം - കെ.കെ.കാര്‍ത്യായനി ചാവക്കാെട്ട തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയെടുക്കുമെന്ന് ചെയർമാൻ ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ രണ്ട് വർഷമായി നോക്കുകുത്തിയായി മാറിയ ഹൈമാസ്റ്റ് വിളക്കുകളുടെ അറ്റകുറ്റപ്പണി തീർക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളും വ്യാപാരികളും കടൽ കാണാനെത്തുന്ന സഞ്ചാരികളുമായി നൂറകണക്കിനാളുകൾ ബ്ലാങ്ങാട് ബീച്ചിലെ ഇരുട്ടിൽ ദുരിതത്തിലാണെന്നും ബുധനാഴ്ച്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കാർത്യായനി ചൂണ്ടിക്കാട്ടി. നഗരസഭ പരിധിയില്‍ മിക്കസ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് മുസ്ലിംലീഗ് പ്രതിനിധി ടി.എ.ഹാരിസ് പറഞ്ഞു. ഈ വിഷയം ഉടൻ വൈദ്യുതി ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയിൽപെടുത്താമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉറപ്പുനൽകി. ജില്ല ആസൂത്രണ സമിതിയും വെക്ടിങ് ഓഫിസര്‍മാരും ഭേദഗതി നിര്‍ദേശിച്ച പദ്ധതികള്‍ക്ക് പകരം മറ്റ് പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ സമര്‍പ്പിച്ച പദ്ധതികളില്‍ 10 എണ്ണമാണ് ജില്ല ആസൂത്രണ സമിതിയും വെക്ടിങ് ഓഫിസര്‍മാരും ഭേദഗതി നിര്‍ദേശിച്ചത്. ഭേദഗതി നിര്‍ദേശിച്ച പദ്ധതികള്‍ക്ക് പകരമായി അങ്കണവാടികളിലേക്ക് കുടിവെള്ളമെത്തിക്കല്‍, അങ്കണവാടികളുടെ അറ്റകുറ്റപ്പണി, വഞ്ചിക്കടവില്‍ നിർമാണം നടക്കുന്ന കുട്ടികളുടെ പാര്‍ക്കിലേക്ക് കളിയുപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനം. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ചാവക്കാട് നഗരസഭ പരിധിയിലെ വിദ്യാര്‍ഥികള്‍ക്കും പട്ടികജാതി, മത്സ്യ, ചുമട്ടു, ബീഡി തൊഴിലാളികളുടെ ഉന്നത വിജയം നേടിയ മക്കള്‍ക്കും കെ.പി.വത്സലന്‍ സ്മാരക എന്‍ഡോവ്‌മ​െൻറ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story