Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ താലൂക്കിൽ റേഷൻ...

തൃശൂർ താലൂക്കിൽ റേഷൻ പ്രതിസന്ധി തുടരുന്നു

text_fields
bookmark_border
തൃശൂര്‍: മാസം അവസാനിക്കാനിരിക്കെ തൃശൂർ താലൂക്കിൽ റേഷൻ സാധനങ്ങൾ ലഭിച്ചത് 80 കടകൾക്ക് മാത്രം. കഴിഞ്ഞമാസത്തിന് സമാനം ഇക്കുറിയും റേഷന്‍ വിതരണ പ്രതിസന്ധി തുടരുകയാണ്. ആറ് ഫർക്കകളിലായി 300 കടകളുള്ള താലൂക്കിൽ മൂന്ന് ഫർക്കകളിൽ വിതരണം തുടങ്ങിയിട്ടു പോലുമില്ല. മന്ത്രി സുനിൽകുമാറി​െൻറ നാടായ അന്തിക്കാടാണ് വിതരണം പൂർത്തിയായ ആദ്യ ഫർക്ക. തുടർന്ന് പുത്തൂരിലും നൽകി. റൂറൽ ഫർക്കയിലാണ് നിലവിൽ വിതരണം നടക്കുന്നത്. ടൗൺ, ചിറ്റിലപ്പിള്ളി, ഉൗരകം ഫർക്കകളിൽ വിതരണം തുടങ്ങിയിട്ടില്ല. മറ്റു താലൂക്കുകളിൽ 20ന് വാതിൽപടി വിതരണം പൂർത്തിയായപ്പോഴാണ് തൃശൂർ താലൂക്കിൽ പ്രതിസന്ധി തുടരുന്നത്. 21 മുതൽ അടുത്ത മാസത്തിനുള്ള മുൻകൂർ അരിയാണ് ഇതര താലൂക്കുകളിൽ നൽകുന്നത്. ഏപ്രിലിലെ റേഷന്‍വസ്തുക്കൾ തൃശൂര്‍ താലൂക്കിലെ റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്ത് കഴിഞ്ഞത് തന്നെ മേയ് ഏഴിനാണ്. 10ന് ഏപ്രിലിലെ റേഷന്‍ വിതരണം നിര്‍ത്തുകയും ചെയ്തു. അതിനിടെ പ്രതിസന്ധി രൂക്ഷമായതോടെ റേഷൻ കൺട്രോളർ അടക്കം വിവിധ ഉദ്യോഗസ്ഥർ എത്തി 25ന് ചർച്ച നടന്നിരുന്നു. പ്രതിസന്ധി പരിഹരിക്കുമെന്ന് റേഷൻകടക്കാർക്ക് നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മേയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള വസ്തുക്കൾ 11 മുതലാണ് വിതരണം തുടങ്ങിയത്. ഇപ്പോഴും എങ്ങുമെത്താത്ത സാഹചര്യമാണ്. ഇതിന് കാരണം താലൂക്ക് അധികൃതരുടെ അലംഭാവമാണെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിച്ചു. താലൂക്ക് സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരെ ഉപയോഗിച്ച് വിതരണം സുഗമമാക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കുന്നിെല്ലന്നാണ് അവരുടെ നിലപാട്. 650 ഓളം ലോഡ് ധാന്യം കുരിയിച്ചിറയിലെ വെയര്‍ഹൗസിങ് കോർപറേഷന്‍ കോമ്പൗണ്ടില്‍ സ്റ്റോക്കുണ്ടായിട്ടും കാര്യങ്ങൾ അനന്തമായി നീളുകയാണെന്നാണ്. കഴിഞ്ഞ ഡിസംബര്‍ മുതലുള്ള കമീഷന്‍ താലൂക്കിലെ റേഷൻകട ഉടമകൾക്ക് നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. പ്രശ്നം തുടർന്നാൽ താലൂക്കിലെ റേഷൻവ്യാപാരികൾ സമരരംഗത്ത് ഇറങ്ങുന്നതിന് ആലോചിക്കുകയാണ്. എന്നാൽ തൃശൂർ താലൂക്കിൽ ഇതുവരെ റേഷന്‍വസ്തുക്കൾ കിട്ടാതെ വന്നിട്ടില്ലെന്നാണ് അധികൃതരുടെ വാദം. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ താലൂക്കിലെ മുഴുവൻ റേഷന്‍ കടകളിലും റേഷന്‍വസ്തുക്കൾ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story