Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​നേഹസംഗമം

സ്​നേഹസംഗമം

text_fields
bookmark_border
തൃശൂർ: വിവിധ് കേരളയുടെ നേതൃത്വത്തില്‍ മേരിമാതാ കോേട്ടജിലെ അന്തേവാസികള്‍ക്കായി സ്നേഹ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം. പത്മിനി ഉദ്ഘാടനം ചെയ്തു. വിവിധ് കേരള ചെയര്‍മാന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമതി കടങ്ങോട്, ഫാ. മനു മാത്യു, ബദറുദ്ദീൻ കരിപ്പോട്ടയില്‍, അഷ്റഫ് കൈപറമ്പ്, അബാസ്‌ അക്കികാവ്, നിഷ കരീം എന്നിവര്‍ സംസാരിച്ചു. ചേലക്കര: കേന്ദ്ര മന്ത്രിസഭയുടെ വാർഷികം വഞ്ചന ദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി എ.െഎ.ടി.യു.സി, കിസാൻ സഭ, ബി.കെ.എം.യു, മഹിള സംഘം, ജോയൻറ് കൗൺസിൽ, എ.െഎ.വൈ.എഫ്, എ.െഎ.എസ്.എഫ് എന്നീ സംഘടനകൾ സംയുക്തമായി ചേലക്കര പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. സത്യൻ അധ്യക്ഷത വഹിച്ചു. പി. ശ്രീകുമാർ, വി. ഗംഗാധരൻ, കെ.എ. ഔസേപ്പ്, ശ്രീജ സത്യൻ, ടി.പി. സുനിൽ, അൻവർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.എസ്. ദിനേഷ്, വി. കുമാരൻ, ബാലകൃഷ്ണൻ, ദീപ എസ്. നായർ, വി.കെ. പ്രവീൺ, വിജയലക്ഷ്മി, ടി.എസ്. സുമേഷ്, പി.എസ്. ശ്രീ ദാസ് എന്നിവർ നേതൃത്വം നൽകി. അനിശ്ചിതകാല സമരം തൃശൂർ: വിമലഗിരി പബ്ലിക് സ്കൂളിൽ അധ്യാപികമാരെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തി​െൻറ രണ്ടാം ദിനം കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി കൺവീനറും മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ഇന്ദിര മോഹൻ അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.എം. മൊയ്തുണ്ണി, ജിൻസി, പുഷ്പൻ, ജെൽസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story