Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേരുംകുഴി ബൈജുവി​െൻറ...

ചേരുംകുഴി ബൈജുവി​െൻറ മരണം: മുഖ്യമന്ത്രിക്ക്​ തുറന്ന കത്ത്​

text_fields
bookmark_border
തൃശൂർ: വനം ഉദ്യോഗസ്ഥർ സംശയത്തി​െൻറ നിഴലിലായ ചേരുംകുഴി ഏഴോലിക്കൽ ബൈജുവി​െൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പി.യു.സി.എൽ ജില്ല കമ്മിറ്റി തുറന്ന കത്തയച്ചു. ജനുവരി 23ന് മുഖ്യമന്ത്രിക്ക് അയച്ച വിശദമായ പരാതി കിട്ടിയിട്ടും ൈകക്കൊണ്ട നടപടികളെക്കുറിച്ച് വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് തുറന്ന കത്ത് അയച്ചതെന്ന് ജില്ല പ്രസിഡൻറ് ടി.കെ. വാസുവും സെക്രട്ടറി രാമചന്ദ്രൻ പേനകവും അറിയിച്ചു. മരണത്തിൽ പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, ഡെപ്യൂട്ടി റേഞ്ചർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ എന്നിവരും പട്ടിക്കാട് മുൻ റേഞ്ച് ഒാഫിസറും ആരോപണം നേരിടുന്നവരാണ്. വനം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ക്രൂര മർദനമേറ്റാണ് ബൈജു മരിച്ചതെന്നാണ് ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതി​െൻറ ലക്ഷണങ്ങളുമുണ്ട്. ദുരൂഹ മരണത്തിൽ വനം മന്ത്രിയുടെ ഒാഫിസി​െൻറ ഇടപെടൽ സംശയിക്കുന്ന രേഖകളുമുണ്ട്. പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴയിലെ ശ്രീജിത്തി​െൻറ കുടുംബത്തിന് നൽകിയതുപോലുള്ള നീതിയും സഹായവും ബൈജുവി​െൻറ നിരാലംബ കുടുംബത്തിനും ലഭിക്കണം. ഭാര്യക്കും പ്രായപൂർത്തിയാവാത്ത മൂന്നു കുട്ടികൾക്കും വേണ്ട സാന്ത്വനം എത്തിക്കണമെന്നും പി.യു.സി.എൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story