Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവം വവ്വാൽ;...

പാവം വവ്വാൽ; ബാറ്റ്​മാൻ സങ്കടത്തിലാണ്

text_fields
bookmark_border
തൃശൂർ: നിപ ൈവറസ് പടരുേമ്പാൾ വവ്വാൽ വംശത്തിന് ചീത്തപ്പേര് കേട്ട സങ്കടത്തിലാണ് കേരളത്തി​െൻറ സ്വന്തം ബാറ്റ്മാൻ ഡോ.എ. മാധവൻ. കൊതുകോ മറ്റുവല്ല കീടങ്ങളോ കടിച്ചതായിരിക്കാം അവ നിപ വൈറസ് വാഹകരാവാൻ കാരണമെന്നാണ് വവ്വാലുകളുടെ കളിത്തോഴ​െൻറ അഭിപ്രായം. 52 വർഷമായി ഇവക്ക് പിറകെ ഗവേഷണമനസ്സുമായി അലയുന്ന അദ്ദേഹം ലോകത്തെവിെടയും ഇത്തരം കാര്യം കേട്ടുകേൾവിയില്ലെന്ന് തറപ്പിച്ചു പറയുന്നു. മനുഷ്യ​െൻറയും മൃഗങ്ങളുടെയും ചോരകുടിക്കുന്ന അഞ്ചുഗ്രാം മാത്രം വരുന്ന മധ്യ, തെക്കേ അമേരിക്കയിലെ ഡ്രാക്കുള വവ്വാലുകൾ അല്ലാതെ ഇത്തരമൊരു സംഗതി ത​െൻറ ഗവേഷണത്തിലോ പഠനത്തിലോ കെണ്ടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നാണ് 1969 ൽ നാഗ്പൂർ സർവകലാശാലയിൽ നിന്നും വവ്വാലുകളുെട പ്രജനന പ്രക്രിയ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തി​െൻറ വാദം. രോഗം പരത്തുന്നത് ഫലങ്ങൾ കഴിക്കുന്ന വവ്വാലുകളാണെന്ന നിഗമനത്തിലാണ് അധികൃതർ. രോഗം ബാധിച്ച് ആളുകൾ മരിച്ച വീട്ടിലെ കിണറ്റിൽ വവ്വാലുകളെ കണ്ടെത്തിയിരുന്നു . കിണറുകളിൽ കഴിയുന്ന വവ്വാലുകൾ പ്രാണികളെ കഴിക്കുന്നവയാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഫലവവ്വാലുകളാണ് പ്രശ്നക്കാരെന്ന നിഗമനം -അദ്ദേഹം േചാദിക്കുന്നു. ചിലപ്പോൾ പ്രാണികളെ കഴിക്കുന്നവ ഫലങ്ങളും ഭക്ഷിച്ചേക്കാം. ആരോഗ്യ വകുപ്പി​െൻറ പഠനങ്ങൾ പുറത്തുവരുന്നതോടെയേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയാവൂ. കേരളത്തിൽ മൂന്നുതരം ഫലവവ്വാലുകളാണുള്ളത്. ആൽമരങ്ങളിൽ അടക്കം തൂങ്ങിക്കിടക്കുന്ന പറക്കും കുറുക്കൻ എന്ന ഫ്ലൈയിങ് ഫോക്സ് അഥവ ടെറോപ്പസ്, റൗെസറ്റസ്, പൈനോപെറ്റർ എന്നിവയാണവ. ഇവയിൽ ഏതാണ് വൈറസ് വാഹകരെന്ന് പറയാനായിട്ടിെല്ലന്ന് തൃശൂർ വെങ്ങിണിശേരി കൈലാത്ത് വീട്ടിൽ വവ്വാലുകൾെക്കാപ്പം വസിക്കുന്ന മാധവൻ പറഞ്ഞു. വീടിേനാട് ചേർന്ന് ഒരുക്കിയ ഭീമൻ കൂട്ടിൽ ഇപ്പോഴുമുണ്ട് വവ്വാലുകൾ. വവ്വാലുകളുടെ ഇൗ ദുർഗതിയിൽ കവിത എഴുതുവാൻ ഒരുങ്ങുകയാണ് ഇൗ ഗേവഷകൻ. 1952ൽ അളഗപ്പ ചെട്ടിയാർ കോളജിൽ ജന്തുശാസ്ത്ര ബിരുദ വിദ്യാർഥിയായിരിക്കെ പ്രഫ.എൻ. ബലാകൃഷ്ണനാണ് മാധവനിൽ വവ്വാലുകളിലെ കൗതുകം ഉണർത്തിയത്. പിന്നെ ഇവക്ക് പിറകെ കൂടുകയായിരുന്നു. രാജ്യത്തെ പുകൾെപറ്റ വവ്വാൽ ഗവേഷകൻ ഡോ.എ. ഗോപാൽകൃഷ്ണയുടെ ശിഷ്യനായി രാജ്യത്തെ തന്നെ വവ്വാലുകളെ കുറിച്ച് പഠിച്ചു. പിന്നെ അവയുടെ കളിത്തോഴനുമായി.
Show Full Article
TAGS:LOCAL NEWS 
Next Story