Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ സംസ്കരണം ...

മാലിന്യ സംസ്കരണം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പുതിയ പ്ലാൻറ് സ്ഥാപിക്കും

text_fields
bookmark_border
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ 1.15 കോടി രൂപ െചലവിൽ പുതിയ മാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാൻ ബി.ഡി. ദേവസി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടേയും നാട്ടുകാരുടേയും സംയുക്ത യോഗത്തിൽ ധാരണയായി. ഇതിനായി താലൂക്ക് ആശുപത്രിയിൽ ഫണ്ടിൽനിന്ന് 60 ലക്ഷം രൂപയും ബാക്കിവരുന്ന തുക ആരോഗ്യ വകുപ്പിൽനിന്നും ശേഖരിക്കുന്നതിനും തീരുമാനിച്ചു. ഇതിന് പുറമെ നഗരസഭയുടെ ഫണ്ടിൽനിന്ന് 15ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഇൻസിനറേറ്ററും സ്ഥാപിക്കും. അതുവരെ ഇവിടെ മാലിന്യ സംസ്‌കരണം നടത്തില്ല. പകരം ഇവിടുത്തെ മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയുടെ ആരോഗ്യ വിഭാഗം കൊണ്ടുപോകും. പരിസരത്തെ കിണറുകളെല്ലാം ഉടൻ ശുദ്ധീകരിക്കാനും ധാരണയായി. മലനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വീണ്ടും സമീപത്തെ കിണറുകൾ പരിശോധിക്കും. ആശുപത്രിയിൽ നിന്നാണ് മലിനജലം പുറത്തു വരുന്നതെങ്കിൽ മറ്റു നടപടികളും സ്വീകരിക്കാനും ധാരണയായി. മറ്റിടങ്ങളിൽനിന്നുള്ള കോളിഫോം ബാക്ടീരിയ കിണറുകളിൽ എത്തുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. നഗരസഭ അധ്യക്ഷ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story