Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരഞ്ഞെടുക്കും

തിരഞ്ഞെടുക്കും

text_fields
bookmark_border
കുടുംബശ്രീയില്‍ എം.ഇ കണ്‍സള്‍ട്ടൻറ് തൃശൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മൈക്രോ എൻറര്‍പ്രൈസസ് കണ്‍സള്‍ട്ടൻറുമാരെ ഓണറേറിയം അടിസ്ഥാനത്തില്‍ . ജില്ലയിലെ സ്ഥിരം താമസക്കാരും ബിരുദധാരികളുമായ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 18--45. ഫോട്ടോ, തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്, സി.ഡി.എസ് ചെയര്‍പേഴ്‌സ​െൻറ സാക്ഷ്യപത്രം എന്നിവ സഹിതം 26 ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. വിലാസം: - ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, അയ്യന്തോള്‍ - 680003. കവറിന് പുറത്ത് 'എം.ഇ കണ്‍സള്‍ട്ടൻറ്' അപേക്ഷ എന്നെഴുതണം. ഫോൺ: 0487 2362517. പ്രകടനവും യോഗവും തൃശൂർ: ഹരിയാന മുനിസിപ്പല്‍‍ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിൽ പ്രതിഷേധിച്ചും പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെതിരെ സർവിസ് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നിൽ പ്രകടനവും യോഗവും നടത്തി.എൻ.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡൻറ് പി.എസ്. നാരായണന്‍കുട്ടി, ജില്ലാ സെക്രട്ടറി കെ.വി. പ്രഫുല്‍, കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് വി.വി ശശി, കെ.ജി.ഒ.എ. സംസ്ഥാന െസക്രട്ടേറിയറ്റംഗം ഡോ. നാസര്‍, പി.എസ്. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story