Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂര്‍ അതിരൂപത...

തൃശൂര്‍ അതിരൂപത വൈദികർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
തൃശൂര്‍ അതിരൂപത വൈദികർക്ക് സ്ഥലംമാറ്റം ഒല്ലൂർ ഇടവക വികാരിയെ മാറ്റി ഫാ.ഡേവീസ് ചിറമ്മലിനെ എടക്കളത്തൂർ പള്ളിയിലേക്ക് മാറ്റി തൃശൂർ: തൃശൂർ അതിരൂപതയിലെ വികാരിമാർക്ക് സ്ഥലം മാറ്റം. ഏറെ നാളായി സഭാ സംഘർഷം നിലനിൽക്കുന്ന ഒല്ലൂർ ഇടവകയിലെ വികാരി ഫാ.ജോൺ അയ്യങ്കാനയിലിനെ ഇടവക ചുമതലകളിൽ നിന്ന് നീക്കി കുരിയച്ചിറ സ​െൻറ്ജോസഫ് സ്കൂളി​െൻറ മാനേജരായി നിയമിച്ചു. ഫാ.കോനിക്കര ജോസ് ജൂനിയറിനാണ് ഒല്ലൂർ ഇടവകയുടെയും ഫൊറോനയുടെയും വികാരിയായും കപ്ലോന്‍ സി. എം. സി. മഠങ്ങളുടെയും ചുമതല. ആക്ട്സ് സ്ഥാപക ചെയർമാനും, കിഡ്നി ഫെഡറേഷൻ ചെയർമാനുമായ ഫാ.ഡേവീസ് ചിറമ്മലിനെ വൈലത്തൂർ പള്ളി വികാരി ചുമതലയിൽ നിന്നും മാറ്റി എടക്കളത്തൂർ പള്ളി വികാരിയായി നിയമിച്ചു. 30 മുതലാണ് ഇവർ പുതിയ നിയമനങ്ങളിൽ ചുമതലയേൽക്കേണ്ടത്. ഏറെ നാളായി ഒല്ലൂർ ഇടവകയിൽ വികാരിയും വിശ്വാസികളും തമ്മിൽ സംഘർഷത്തിലായിരുന്നു. തിരുനാൾ എഴുന്നള്ളിപ്പുകൾ പോലും സംഘർഷത്തിനിടയാക്കിയതോടെ വിശ്വാസികൾ നിലപാട് കടുപ്പിച്ച് സമരത്തിനിറങ്ങി. വികാരിയെ മാറ്റണമെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. അയ്യങ്കാനക്കെതിരെ ഇടവക മേജർ ആർച് ബിഷപ്പിനും പരാതി നൽകിയിരുന്നു. പഠനാവധിയിൽ പ്രവേശിക്കുന്നതിനെ തുടർന്ന് ഡി. ബി. സി. എല്‍. സി. ആൻഡ് ഡയറക്ടര്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രി അസി.ഡയറക്ടർ സ്ഥാനത്ത് നിന്നും ഫാ. മുരിങ്ങാത്തേരി സിജോയെ മാറ്റി പകരം ഫാ.റോയ്സൻ കൊള്ളന്നൂരിനെ നിയമിച്ചു. ഫാ. കൂള ഡിറ്റോയെ കപ്ലോന്‍ അസീസി എഫ്. സി.സി.; സ്‌നേഹഭവന്‍ ആൻഡ് ഹോളി സ്പിരിറ്റ് സി. എസ്.എം. മഠങ്ങളുടെയും, ഫാ. സെബാസ്റ്റ്യൻ ചാലക്കലിനെ എടക്കളത്തൂർ വികാരി, കേപ്ലാൻ എസ്.എൻ.ഡി.എസ് ആൻഡ് ഹോളിക്രോസ് മഠം എന്നിവയുടെ ചുമതലകളിൽ നിന്നും ഒഴിവാക്കി. ഇവർക്ക് പുതിയ നിയമനം നൽകിയിട്ടില്ല. തൃപ്രയാർ വികാരി ഫാ.ജോയ് കിടങ്ങനും പഠനാവധിയെ തുടർന്ന് ചുമതലയൊഴിവാക്കി. പകരം ഫാ.ജസ്റ്റിൻ തടത്തിലിനാണ് പുതിയ ചുമതല. ഫാ. ഡേവീസ് ചിറമ്മലിന് എടക്കളത്തൂർ പള്ളി വികാരിയുടെ ചുമതലക്കൊപ്പം, കപ്ലോന്‍ എസ്. എന്‍. ഡി. എസ്. ആൻഡ് ഹോളിക്രോസ് മഠത്തി​െൻറയും ചുമതലയുണ്ട്. 27 പേർക്കാണ് സ്ഥലം മാറ്റം.
Show Full Article
TAGS:LOCAL NEWS 
Next Story