Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightmgkavu 3

mgkavu 3

text_fields
bookmark_border
സ്കൂൾ വാഹനങ്ങളുടെ പരിശോധന വടക്കാഞ്ചേരി: അധ്യയന വർഷത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സബ് ആർ.ടി.ഒ യുടെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ മൻസൂൺകാല പരിശോധന 26, 29 ദിവസങ്ങളിൽ രാവിലെ 10 മുതൽ രണ്ടു മണി വരെ കുറാഞ്ചേരി ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തുന്നു. എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനക്ക് നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് ജോ. റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ അറിയിച്ചു. വടക്കാഞ്ചേരി: ഇടതു - വലതു മുന്നണികൾക്ക് എസ്.എൻ.ഡി.പിയുടെ വോട്ടിലാണ് നോട്ടമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമൂഹിക വേർതിരിവ് ജാതീയ ചിന്ത വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി തലപ്പിള്ളി യൂനിയൻ നേതൃത്വത്തിൽ നടത്തുന്ന നേതൃ പഠനക്യാമ്പും സൗജന്യ പഠനോപകരണ കിറ്റ് വിതരണവും എസ്.എസ്.എൽ.സി അവാർഡ് ദാനവും പാർളിക്കാട് യൂനിയൻ ഹാളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. സാമുദായിക നീതിയാണ് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയം. വിവേചനമാണ് ജാതി ചിന്ത വളർത്തുന്നത്. തലപ്പിള്ളി യൂനിയൻ പ്രസിഡൻറ് എം.എസ്. ധർമരാജൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ കുടുംബധർമവും, മൈക്രോഫിനാൻസ് യൂനിറ്റും പഠന ക്ലാസും യോഗം കൗൺസിലർ ഷീബ നയിച്ചു. യൂനിയൻ സെക്രട്ടറി ടി.ആർ.രാജേഷ് സ്വാഗതവും, യൂനിയൻ വൈസ് പ്രസിഡൻറ് പി.കെ. ഭരതൻ നന്ദിയും പറഞ്ഞു. പടം. എസ്.എൻ.ഡി.പി തലപ്പിള്ളി യൂനിയൻ നേതൃത്വത്തിൽ നടത്തുന്ന നേതൃ പഠന ക്യാമ്പും പഠനോപകരണ കിറ്റ് വിതരണവും അവാർഡ് ദാനവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story