Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷൊർണൂർ^ചെറുതുരുത്തി...

ഷൊർണൂർ^ചെറുതുരുത്തി തടയണ യാഥാർഥ്യം

text_fields
bookmark_border
ഷൊർണൂർ-ചെറുതുരുത്തി തടയണ യാഥാർഥ്യം ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെ ഒമ്പത് വർഷം മുമ്പ് നിർമാണം ആരംഭിക്കുകയും തടസ്സങ്ങളുടെ വേലിയേറ്റം മൂലം നിർമാണം സ്തംഭിക്കുകയും ചെയ്തിരുന്ന ഷൊർണൂർ-ചെറുതുരുത്തി തടയണ യാഥാർഥ്യം. കോൺക്രീറ്റ് പ്രവർത്തനങ്ങൾ മിക്കവാറും പൂർത്തിയായി. തൃശൂർ-പാലക്കാട് ജില്ലകളിൽ ഉൾപ്പെട്ട ഏഴ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വർഷം ഡിസംബർ 15നാണ് തടയണയുടെ പുനർനിർമാണം തുടങ്ങിയത്. 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിച്ചത്. തടയണയിൽ ജലംസംഭരിച്ച് നിർത്തുന്ന പ്രദേശത്ത് പുഴ ൈകയേറ്റക്കാരുടെ പിടിയിലാണെന്ന പരാതിയെ തുടർന്ന് ജലസേചന വകുപ്പി​െൻറ നേതൃത്വ ത്തിൽ ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ തടയണ പ്രദേശം വരെയുള്ള പുഴയുടെ ഇരു വശവും അളന്ന് തിട്ടപ്പെടുത്തി ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു. സ്ഥലം ഇനിയും വിട്ടു നൽകാൻ വിമുഖത പ്രകടിപ്പിക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്ന സ്വകാര്യ റിസോർട്ടി​െൻറ ഭൂമിയിലും ഏതാനും വ്യക്തികളുടെ സ്ഥലത്തും അളവ് മാറ്റി. മൂന്ന് മാസം മുമ്പ് തലപ്പിള്ളി താലൂക്ക് മുൻ തഹസിൽദാർ ടി. ബ്രീജാകുമാരിയും സംഘവും അളന്ന് തിട്ടപ്പെടുത്തി ൈകയേറ്റമാണെന്ന് കണ്ടെത്തിയ ഭൂമിയിലായിരുന്നു ചൊവ്വാഴ്ച്ചത്തെ അളവ്. ജലസേചന വകുപ്പ് കുന്നുംകുളം ഓവർസിയർ വർഗീസ്, അസി. എക്സി.എൻജിനീയർ നിസാർ, അസി. എൻജിനീയർ രമേശൻ എന്നിവർ നേതൃത്വം നൽകി. 425 മീറ്ററോളം സ്ഥലമാണ് പിടിച്ചെടുത്ത് കല്ലിട്ടത്. പാചക വാതക കണക്ഷൻ നൽകി ചെറുതുരുത്തി: പ്രധാനമന്ത്രി ഉജ്വൽ യോജനയുടെ ഭാഗമായി പാഞ്ഞാൾ പഞ്ചായത്തിലെ നിർധനരായ 35ഒാളം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ പാചക വാതക കണക്ഷനും അനുബന്ധ ഉപകരണങ്ങളും നൽകി. പാഞ്ഞാൾ ഗ്രാമീണ വായനശാല അങ്കണത്തിൽ നടന്ന ചടങ്ങ് ഭാരതീയ ജനത എസ്.സി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച ചേലക്കര മണ്ഡലം പ്രസിഡൻറ് എം.സി.വത്സല അധ്യക്ഷത വഹിച്ചു. ബി.ജെ.പി ചേലക്കര നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. മണി, ജന.സെക്രട്ടറിമാരായ വി. ചന്ദ്രബോസ്, രാജേഷ് നമ്പ്യാത്ത്, ട്രഷറർ ഉണ്ണികൃഷ്ണവാര്യർ, കർഷകമോർച്ച ജില്ല പ്രസിഡൻറ് പ്രഭാകരൻ മഞ്ചാടി, രഘുപതി, വസന്തകുമാരി എന്നിവർ സംസാരിച്ചു. വികൃതികാട്ടിയ ആന കുറ്റിക്കാട്ടിലേക്ക് കയറി ചേലക്കര: കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു.സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി.നാട്ടുകാരും പിറകെ ഓടി.നന്തിലത്ത് ഗോപികണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. തിങ്കളാഴ്ച ഉച്ചക്കാണ് ഏച്ചാടിയുള്ള പാപ്പാ​െൻറ വീട്ടില്‍ നിന്നും ആന ഓടിയത്. പാപ്പാ​െൻറ വീട്ടിലാണ് ആനയെ തളച്ചിരുന്നതും. കുളിപ്പിക്കുന്നതിനിടെ വികൃതി കാട്ടിയ ആന കുറ്റിക്കാട്ടിലേക്കും സമീപത്തെ പാറപ്പുറത്തേക്കും കയറി നിലയുറപ്പിച്ചു. പാപ്പാന്‍മാരുടെ സംഘം എത്തി ആനയെ തളച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story