Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുണയുടെ കരങ്ങൾ...

കരുണയുടെ കരങ്ങൾ പ്രതീക്ഷിച്ച്​ സലീം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഏഴു വര്‍ഷം മുമ്പ് പൊടുന്നനെ കാല്‍മുട്ടില്‍ വന്ന വേദന നട്ടെല്ലിലൂടെ പുളഞ്ഞു കയറിയപ്പോള്‍ സലീം അറിഞ്ഞിരുന്നില്ല ത​െൻറ കുടുംബം ചിറകറ്റു വീഴുകയാണെന്ന്. 80 കഴിഞ്ഞ രോഗിയായ മാതാവും ഭാര്യയും വിവാഹ പ്രായമെത്തിയ രണ്ടു പെണ്‍കുട്ടികളും നിറഞ്ഞ കണ്ണുകളോടെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. കാറളം താണിശ്ശേരി സ്വദേശിയായ സലീം എടത്തിരുത്തി കുട്ടമംഗലം ജുമാ മസ്ജിദിലും പെരിഞ്ഞനം മഹ്മൂദിയയിലും ജോലി നോക്കിയിരുന്നു. ഇതിനിടെ ഉളുക്ക് പോലെ ഇരുകാലുകളിലും മാറിമാറിവന്ന വേദന ക്രമേണ എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാക്കി. അരക്ക് കീഴോട്ട് തളര്‍ന്ന ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാണിച്ചപ്പോള്‍ നട്ടെല്ലിനുള്ളിലെ ഏതോ ഞരമ്പിന് സംഭവിച്ച തകരാറാണ് പ്രശ്നം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മിനിറ്റുകള്‍ ഇടവിട്ട് ശരീരം ഒട്ടാകെ പാഞ്ഞു കയറുന്ന വേദനയില്‍ ഞെളിപിരി കൊള്ളുന്ന സലീമിനെ കാണുന്ന ആരും കണ്ണീർ വാർത്തുപോകും. ഭാര്യ റംലത്ത് കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് സലീമി‍​െൻറയും മാതാവി‍​െൻറയും ചികിത്സയും മക്കളുടെ പഠനച്ചെലവും നടക്കുന്നത്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ദാരിദ്ര്യം നിമിത്തം ഇന്നുവരെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത സലീമിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ തുടര്‍ ചികിത്സ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്ന സലീം, ഭാര്യയുടെ പേരിൽ കനറ ബാങ്ക് ചെന്ത്രാപ്പിന്നി ശാഖയില്‍ അക്കൗണ്ട് തുറന്നു. നമ്പർ - 0780 1010 5718 3, IFSC:CNAB0000780, MOBILE: 8086 609 405, 9846 871 442 Foto: കിടപ്പിലായ സലീമും മാതാവും
Show Full Article
TAGS:LOCAL NEWS 
Next Story