Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightmail 2, 5

mail 2, 5

text_fields
bookmark_border
എക്‌സാകോർ ഐ. ടി. സൊല്യൂഷൻസ് തൃശൂർ, കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു കൊരട്ടി: പുണെയിലെ ലോണാർ കൺസൾട്ടിങ്ങി​െൻറ സഹോദര സ്ഥാപനമായ എക്‌സാകോർ കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ കൊരട്ടി ഇൻഫോപാർക്കിലെ കമ്പനിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു. വിദേശ വിപണി ലക്ഷ്യമാക്കി ഇ.ആർ.പി സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ആഭ്യന്തര വിപണിയിൽ എച്ച്. ഡി. എഫ്. സി. ബാങ്ക്, ബജാജ് ഇലക്ട്രിക്കൽസ്, മഹീന്ദ്ര ഫിനാൻസ്, തെർമാക്സ്, ഈസ്റ്റൺ തുടങ്ങിയവയാണ് മുഖ്യഉപഭോക്താക്കൾ. രണ്ട് വർഷത്തിനുള്ളിൽ അമേരിക്ക, ഗൾഫ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എക്‌സാകോർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷൈനേഷ് പ്രകാശൻ പറഞ്ഞു. ഇന്ധന വില: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും തൃശൂര്‍: ജനജീവിതത്തെ ഭീകരമായി ബാധിക്കുന്ന ഇന്ധന വില വർധനക്കെതിരെ ജില്ലയിൽ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ജനാധിപത്യത്തെ തൂക്കിലേറ്റി കർണാടകയിൽ അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതി‍​െൻറ ജാള്യത മറക്കാന്‍ ജനങ്ങളെ പ്രഹരിക്കുന്നതി​െൻറ ഭാഗമാണിതെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ല കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി. മോഹനന്‍, ടി.എം. കുഞ്ഞിപ്പ, ഹംസ എളനാട് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story