Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജീവ്ഗാന്ധിയെ...

രാജീവ്ഗാന്ധിയെ അനുസ്മരിച്ചു

text_fields
bookmark_border
മതേതര മൂല്യങ്ങൾ സംരക്ഷിച്ച നേതാവാണ് രാജീവ് ഗാന്ധി-സി.എൻ. ബാലകൃഷ്ണൻ തൃശൂർ: മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ച് രാജ്യത്തെ ഐക്യത്തിൽ മുന്നോട്ട് നയിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയെ പോലുള്ള ഭരണകർത്താക്കളുടെ അസാന്നിധ്യമാണ് നരേന്ദ്രമോദിയുടെ ഭിന്നിപ്പി​െൻറ രാഷ്ട്രീയം. രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ ആശങ്കയും ഭയവും മാറണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ.വി. ബാലറാം, ഒ.അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, എൻ.കെ. സുധീർ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഡോ.നിജി ജസ്റ്റിൻ, ടി.വി.ചന്ദ്രമോഹൻ, മുൻ മേയർമാരായ ജോസ് കാട്ടൂക്കാരൻ, കെ.രാധാകൃഷ്ണൻ, രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ജെയിംസ് പെല്ലിശേരി, സി.ബി.ഗീത, പി.കെ.രാജൻ, എ.പ്രസാദ്, സിജോ കടവിൽ, അഡ്വ.ഷാജി കോടങ്കണ്ടത്ത്, പി.ശിവശങ്കരൻ, കെ.ബി.ജയറാം, കെ.ജയിംസ്പോൾ, ഡേവീസ് ഡബ്ല്യു.അക്കര, ഭാസ്കരൻ ആദംകാവിൽ, പി.കെ.ജോൺ, കെ.വി.ദാസൻ, അഡ്വ.വി.സുരേഷ്കുമാർ, എം.എസ്.ശിവരാമകൃഷ്ണൻ, സി.എൻ.ഗോവിന്ദൻകുട്ടി, സി.ഒ.ജേക്കബ്, സി.ഐ.സെബാസ്റ്റ്യൻ, പി.എ.ബാലൻ മാസ്റ്റർ, ജെയിംസ് ചിറ്റിലപ്പിള്ളി, അജിതൻ മേനോത്ത്, മിഥുൻ മോഹൻ, സുരേഷ് കരുൺ എന്നിവർ പങ്കെടുത്തു. േബ്ലാക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനകളും അനുസ്മരണങ്ങളും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story