Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപവനൻ ക്ഷേത്രദർശനം...

പവനൻ ക്ഷേത്രദർശനം നടത്തുന്നത് കണ്ട ഒരാളെ കാണിച്ച് തരാനാവുമോയെന്ന് മകൾ ശ്രീരേഖ ഹിന്ദുത്വവാദി ഡോ.എൻ. ഗോപാലകൃഷ്ണനെതിരെ പവന​െൻറ കുടുംബം

text_fields
bookmark_border
തൃശൂർ: യുക്തിവാദിയായിരുന്ന പവനൻ തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയിരുന്നെന്ന സംഘ്പരിവാർ നേതാവ് ഡോ.എൻ. ഗോപാലകൃഷ്ണ​െൻറ ആരോപണത്തിനെതിരെ പവന​െൻറ മകൾ സി.പി. ശ്രീരേഖ. പവനൻ ക്ഷേത്ര ദർശനം നടത്തുന്നത് കണ്ടിട്ടുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാനാവുമോയെന്ന് ശ്രീരേഖ ഡോ. ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു. പവനൻ തലയിൽ മുണ്ടിട്ട് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് താൻ പലവട്ടം കണ്ടിട്ടുണ്ടെന്ന ഡോ. എൻ. ഗോപാലകൃഷ്ണ​െൻറ പരാമർശത്തോടു പ്രതികരിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ശ്രീരേഖയുടെ വെല്ലുവിളി. സന്ദേശത്തിലെ ശങ്കരാടിയെ കണ്ടുകൊണ്ട് ഗോപാലകൃഷ്ണൻ ഉറങ്ങാൻ പോയ ദിനങ്ങളിൽ കണ്ട സ്വപ്നമാവാം അതെന്ന് ശ്രീരേഖ പരിഹസിച്ചു. വളരെക്കാലം മുമ്പേ അരങ്ങൊഴിഞ്ഞ ആളുകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കൽ എളുപ്പമാണെന്ന് പോസ്റ്റിൽ പറയുന്നു. 'പവനനെ വടക്കുന്നാഥ ക്ഷേത്രത്തിൽ കണ്ടെന്നാണ് താങ്കൾ പറയുന്നത്. അങ്ങനെ കണ്ട ഒരാളെയെങ്കിലും താങ്കൾക്ക് ചൂണ്ടിക്കാണിക്കാനാവുമോ? അതോ നിങ്ങൾ രണ്ടുപേരും മാത്രമായിരുന്നോ അന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്?'-ശ്രീരേഖ ഗോപാലകൃഷ്ണനെ തോണ്ടി. ഇക്കാര്യത്തിൽ വ്യക്തത തേടി എൻ. ഗോപാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ വിസമ്മതിച്ചതായും ശ്രീരേഖ പോസ്റ്റിൽ പറയുന്നു. ഓർമ നഷ്ടപ്പെടുന്നതുവരെയും പവനൻ അവിശ്വാസിയായി തന്നെയാണ് ജീവിച്ചതെന്ന് പാർവതി പവനൻ മകളുടെ പോസ്റ്റിനുള്ള കമൻറിൽ അഭിപ്രായപ്പെട്ടു. 'വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം, ആരും എതിരല്ല. അന്ധവിശ്വാസത്തെയാണ് യുക്തിവാദികൾ എതിർക്കുന്നത്. അതി​െൻറ പേരിലാണല്ലോ കൽബുർഗിയും പൻസാരെയും കൊല്ലപ്പെട്ടത്. സ്വന്തം അമ്മ മരിച്ചിട്ടു പോലും ഒരു കർമത്തിലും പങ്ക് ചേർന്നിട്ടില്ല. നല്ല മനസ്സുള്ള അമ്മയും പറഞ്ഞത് നീ ഒന്നും ചെയ്യേണ്ട, അനുജൻ ചെയ്യട്ടെ എന്നാണ്. പവനൻ പോയപ്പോഴും മൂന്ന് മക്കളും ഒരു കർമവും ചെയ്തിട്ടില്ലെന്നും പാർവതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story