Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിെൻറ ലഹരിവിരുദ്ധ...

പൊലീസിെൻറ ലഹരിവിരുദ്ധ കാമ്പയിൻ 'വേണ്ട ബ്രോ' നിലച്ചു

text_fields
bookmark_border
പൊലീസി​െൻറ ലഹരിവിരുദ്ധ കാമ്പയിൻ 'വേണ്ട ബ്രോ' നിലച്ചു തൃശൂർ: സോഷ്യല്‍ മീഡിയ ഉൾെപ്പടെ നാട് ഏറ്റെടുത്ത പൊലീസി​െൻറ ലഹരിവിരുദ്ധ കാമ്പയിന്‍ 'വേണ്ട ബ്രോ ' ചലനമറ്റു. മാസങ്ങളായി ഇതി​െൻറ അനക്കമില്ല. പരിപാടിയുടെ ഔട്ട് ഡോര്‍ യൂനിറ്റി​െൻറ ചുമതല വഹിച്ചിരുന്ന ഡാന്‍സ് ഗ്രൂപ്പിലെ ഒരാള്‍ കഞ്ചാവുമായി പിടിയിലായതോടെയാണ് പരിപാടി നിലച്ചത്. ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇതിനെതിരെ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ കാമ്പയിനുമായി രംഗത്ത് എത്തിയത്. സിറ്റി ജില്ല പൊലീസായിരുന്നു കാമ്പയി​െൻറ ചുക്കാന്‍ പിടിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ കലാകാരന്‍മാരായ നാല്‍പതോളം പൊലീസുകാരെ ഉള്‍പ്പെടുത്തി ഫ്ലാഷ് മോബിനുള്ള നൃത്ത പരിശീലനം നല്‍കി. പതിനഞ്ച് ദിവസമായിരുന്നു പരിശീലനം. പ്രധാനസ്ഥലങ്ങളില്‍ ലഹരിവിരുദ്ധ പ്രചാരണഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ലാഷ് മോബ് അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനോടൊപ്പം തന്നെ മയക്ക്മരുന്ന് വിതരണക്കാരെയും ഉപയോക്താക്കളെയും പിടികൂടുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിന് വിദ്യാർഥികളെയു അധ്യാപകരെയും പൊതു സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. 'വേണ്ട ബ്രോ' കാമ്പയി​െൻറ പ്രചാരണാർഥം, വിദ്യാർഥികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ തുടങ്ങി വിവിധ മേഖലയിലുള്ളവരെയെല്ലാം അണിനിരത്താൻ കഴിഞ്ഞിരുന്നു. ചലച്ചിത്ര താരങ്ങളുടെ മയക്കുമരുന്ന് വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചുള്ള വിഡിയോ ദൃശ്യങ്ങളും പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും ഇൗ കാമ്പയിൻ ഹിറ്റായി മാറിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story