Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ ആർ.ടി.ഒ...

തൃപ്രയാർ ആർ.ടി.ഒ ടെസ്്റ്റ്; പഞ്ചായത്ത് മൈതാനം വിട്ടുതരില്ല

text_fields
bookmark_border
തൃപ്രയാർ: ആർ.ടി.ഒ ടെസ്റ്റുകൾക്ക് പഞ്ചായത്ത് മൈതാനം നൽകേണ്ടതില്ലെന്ന് തിങ്കളാഴ്ച ചേർന്ന നാട്ടിക പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഏറെനാളായി ഉയർന്ന വാദപ്രതിവാദങ്ങൾക്കിടെയാണ് പഞ്ചായത്ത് തീരുമാനം. യു.ഡി.എഫിലെ മുസ്ലിംലീഗ് അംഗവും വൈസ് പ്രസിഡൻറുമായ കെ.എ. ഷൗക്കത്തലി, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവയിലെ അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചു. ടെസ്റ്റിനനുയോജ്യമായ മറ്റു സ്ഥലങ്ങൾ കണ്ടെത്താനും പഞ്ചായത്ത് മൈതാനം കളിസ്ഥലമായി നിലനിർത്തണമെന്ന ദേശീയ കായികതാരം ഉൾപ്പെടെയുള്ളവരുടെ അഭ്യർഥനയും പരിഗണിച്ച് പഞ്ചായത്ത് മൈതാനം കളിസ്ഥലമായി നിലനിർത്താൻ യോഗം തീരുമാനിച്ചു. മറ്റു സ്ഥലം കണ്ടെത്തുന്നതിന് എം.എൽ.എയുമായി ചർച്ച നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി, ബിന്ദു പ്രദീപ്, പി.എം. സിദ്ദീഖ്, വി.എം. സതീശൻ, വി.ആർ. പ്രമീള, ടി.സി. ഉണ്ണികൃഷ്ണൻ, എൻ.കെ. ഉദയകുമാർ, സജിനി മുരളി , കെ.വി. സുകുമാരൻ എന്നിവർ സംസാരിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇത് മൂന്നാമത്തെ തവണയാണ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നത്. ആദ്യതവണത്തെ യോഗം മൈതാനം വിട്ടുനൽകാൻ ഐകകണ്ഠ്യേന തീരുമാനമെടുത്തെങ്കിലും പിന്നീട് ചേർന്ന യോഗം ഈ തീരുമാനം പിൻവലിച്ചു. പ്രതിഷേധമുയർന്നതോടെയാണ് വീണ്ടും യോഗം ചേർന്നത്. ഐകകണ്ഠ്യേന എടുത്ത തീരുമാനം ഉടൻ പിൻവലിച്ചത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഇൗ തീരുമാനം പിൻവലിച്ചത് പഞ്ചായത്തീരാജ് ചട്ടം ലംഘിച്ചാണെന്ന് വിമർശനമുയർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story