Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹ സല്‍ക്കാരത്തില്‍ ...

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

text_fields
bookmark_border
മാള: . ആരുടേയും നില ഗുരുതരമല്ല. കുഴൂര്‍ പഞ്ചായത്തിലെ ഒന്‍പത്, 10,12 വാര്‍ഡുകളില്‍ പെട്ട ആലമറ്റം, തിരുത്ത, വയലാര്‍ പ്രദേശങ്ങളിലെ നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന വിവാഹ ചടങ്ങി​െൻറ തലേന്നും വിവാഹ ദിവസവും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവര്‍ മാള ഗവ. ആശുപത്രി, സ്വകാര്യ ആശുപത്രി, എെരാണിക്കുളം ഗവ.ആശുപത്രി, ചാലാക്കല്‍ എസ്.എന്‍. മെഡിക്കല്‍ കോളജ്, പുത്തന്‍വേലിക്കര ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. ശക്തമായ പനിയും തലവേദനയും വയറിളക്കവുമാണ് പലർക്കുമുണ്ടായത്. കുട്ടികള്‍ക്കാണ് ഈ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷമായത്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി. സമീപത്തെ കിണറുകളിൽനിന്ന് വെള്ളത്തി​െൻറ സാമ്പിളുകള്‍ കാക്കനാട് അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചു. ആരോഗ്യ വകുപ്പ് അധികൃതർ ബോധവത്കരണ ക്ലാസ്, ക്ലോറിനേഷൻ എന്നിവ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story