Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബുദ നിർണയ...

അർബുദ നിർണയ ക്യാമ്പി​െൻറ പേരിൽ തട്ടിപ്പ്: നടപടി സ്വീകരിക്കണം

text_fields
bookmark_border
മാള: ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലെ കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വനിതകൾക്കായി നടത്തിയ അർബുദ നിർണയ ക്യാമ്പി​െൻറ മറവിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് മാള പ്രതികരണ വേദി ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. വി.എസ്. നിസാർ, കെ.കെ. കരിം, ഹനീഫ മണ്ണാന്തറ, സി.എ സജീവൻ, റോയ് ഇടശ്ശേരി എന്നിവർ സംസാരിച്ചു. മാള: അർബുദ നിർണയ ക്യാമ്പി​െൻറ പേരിൽ തട്ടിപ്പു നടത്തിയവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസി. ജോൺ കെന്നഡി അധ്യക്ഷത വഹിച്ചു. പി.ഡി. ജോസ്, കെ.വി. അപ്പുക്കുട്ടൻ, വിത്സൺ കാഞ്ഞൂതറ, വി.എസ്. മുഹ്്യിദ്ദീൻ, ടി.കെ. ജിനേഷ്, ടി.ജി. അരവിന്ദാക്ഷൻ, ജോഷി കാഞ്ഞൂതറ, ഇന്ദിര ശിവരാമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story