Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമയ്യഴി പ​ുഴയുടെ...

മയ്യഴി പ​ുഴയുടെ തീരങ്ങളിൽ ഇന്ന്​ വിലസുന്നത്​ ക്വട്ടേഷന്‍ സംഘങ്ങൾ ^എം.മുകുന്ദൻ

text_fields
bookmark_border
മയ്യഴി പുഴയുടെ തീരങ്ങളിൽ ഇന്ന് വിലസുന്നത് ക്വട്ടേഷന്‍ സംഘങ്ങൾ -എം.മുകുന്ദൻ തൃശൂര്‍: നമ്മുടെ ജീവിതവാതിലുകൾ അടയാൻ പോകുന്നുണ്ടോയെന്ന ആശങ്ക ഉയർന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദൻ. അതിനാൽ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്നും ഇൗ സാഹചര്യത്തെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ 'എഴുത്തും നിലപാടുകളും' എന്ന വിഷയത്തില്‍ എം.പി.നാരായണ പിള്ള സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ദാസനും ചന്ദ്രികയും പ്രണയിച്ച് നടന്ന മയ്യഴി പുഴയുടെ തീരങ്ങളിൽ ഇന്ന് ക്വട്ടേഷന്‍ സംഘങ്ങൾ വിലസുകയാണ്. സമൂഹത്തിൽ ഹിംസ പടരുന്നു. അക്രമ വാസനയാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം'-മുകുന്ദൻ പറഞ്ഞു. പ്രതിരോധ പരിപാടികൾ ചടങ്ങായി മാറുന്നു. പ്രതിരോധത്തെ വിപണിവത്കരിക്കുന്ന കാലമാണിത്. ഏറ്റവുമധികം വിറ്റുപോകുന്നത് പ്രതിരോധ സാഹിത്യവുമാണ്. പ്രതിരോധത്തിൽ മലയാളി അത്രയും ജാഗ്രത പുലർത്തുന്നതുെകാണ്ടാണിത്. എഴുത്തുകാരനായി ജീവിക്കൽ വലിയ ഉത്തരവാദിത്തമാണ്. വായനക്കാരിൽ സ്വീകാര്യത നിലനിർത്തുക എന്നതും വലിയ വെല്ലുവിളിയാണ്. അതിനുവേണ്ടി താൻ ബോധപൂർവം ശ്രമിച്ചിട്ടില്ല. എന്നാൽ, സ്വയം നവീകരിക്കാൻ ശ്രമിച്ചു. എഴുത്തുകാര​െൻറ സർഗാത്മകതയില്‍ എന്നും സമൂഹത്തിന് സ്ഥാനമുണ്ട്. എഴുത്തുകാരെ സംരക്ഷിക്കാം, സ്‌നേഹിക്കാം പക്ഷെ ആഘോഷിക്കേണ്ട ആവശ്യമില്ല. മതേതരത്വമാണ് ത​െൻറ നിലപാട്. ആ വെളിച്ചം വായനക്കാർക്ക് പകരുകയാണ് താൻ ചെയ്യുന്നത്.പുതു തലമുറ എഴുത്തുകാര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന അവസ്ഥക്ക് മാറ്റം വരണം. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി കലഹിക്കാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയണം. അഷ്ടമൂര്‍ത്തി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story