Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right14 കുടുംബങ്ങൾക്ക്...

14 കുടുംബങ്ങൾക്ക് വീട്: സി.പി.എം സംഘാടക സമിതി രൂവത്കരിച്ചു

text_fields
bookmark_border
കയ്പ്പമംഗലം: സി.പി.എം നാട്ടിക ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ 14 കുടംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ച് നൽകുന്നതി​െൻറ ഭാഗമായി ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടകസമിതി രൂപവത്കരിച്ചു. ചെന്ത്രാപ്പിന്നി തൃപ്പുണത്ത് രാധക്ക് വീട് വെച്ച് നൽകാനായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് പദ്ധതി വിശദീകരിച്ചു. ജില്ല കമ്മിറ്റി അംഗം കെ.വി. പീതാംബരൻ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് എന്നിവർ സംസാരിച്ചു. എം.കെ. ഫൽഗുണൻ അധ്യക്ഷത വഹിച്ചു. വി.കെ. ജ്യോതിപ്രകാശ് സ്വാഗതവും ഷീനവിശ്വൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർപേഴ്‌സനായി ഷീന വിശ്വൻ, കൺവീനറായി വി.കെ. ജ്യോതിപ്രകാശ്, ട്രഷറർ ആയി എം.കെ. ഫൽഗുണൻ എന്നിവരെ തിരഞ്ഞെടുത്തു. സി.പി.എം കയ്പ്പമംഗലം ലോക്കൽ കമ്മിറ്റി നിർമിക്കുന്ന രണ്ടു വീടുകളുടെ സംഘാടകസമിതി രൂപവത്കരണ യോഗം കാളമുറി നോബിൾ പാലസിൽ നടന്നു. ഇന്നസ​െൻറ് എം.പി. ഉദ്ഘാടനം ചെയ്തു. ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം.നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ് പദ്ധതി വിശദീകരിച്ചു. ലോക്കൽ സെക്രട്ടറി എം.സി. ശശിധരൻ, ഇ.കെ. ദേവാനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story