Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഒരുമിച്ചിരിക്കുകയെന്നത് ഇക്കാലത്ത് വലിയൊരുരാഷ്്ട്രീയ പ്രവർത്തനം- പി. മുജീബ് റഹ്മാൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിഭാഗീയതയുടെ മതിൽക്കെട്ടുകൾ ഉയർത്താൻ ഛിദ്രശക്തികൾ ശ്രമിക്കുന്ന ഇക്കാലത്ത് അറിയാനും അടുക്കാനും വേണ്ടി ഒരുമിച്ചിരിക്കുകയെന്നത് വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ. ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി കൊടുങ്ങല്ലൂർ എം.ഐ.ടി കോംപ്ലക്സിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതത്തി​െൻറ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും കേവല വൈകാരികതയോടെ കൊണ്ടാടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ട് മതങ്ങൾ സൗഹൃദത്തി​െൻറയും സഹവർത്തിത്വത്തി​െൻറയും ഇഴയടുപ്പങ്ങൾ വർധിപ്പിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.എ. ആദം മൗലവി അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ, പ്രഫ. ഭാർഗവൻപിള്ള, പ്രഫ. ദേവകി നന്ദനൻ, കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ്, മേഹൻദാസ് മുണ്ടശ്ശേരി, ജോസഫ് പുത്തൻചിറ, പി.വി. സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പി.എം. സിദ്ദീഖ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഇ.എ. മുഹമ്മദ് റഷീദ് സ്വാഗതവും അനസ് നദ്‌വി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story