Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ അർബാൻ ബാങ്ക് ...

ഗുരുവായൂർ അർബാൻ ബാങ്ക് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
ഗുരുവായൂര്‍: നിയമന അഴിമതി വിവാദത്തിൽ ചെയർമാൻ വി. വേണുഗോപാൽ രാജിവെച്ച അർബൻ ബാങ്കിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് ബാങ്ക് ഹെഡ് ഓഫിസിലാണ് ചെയർമാൻ തെരഞ്ഞെടുപ്പ്. ഐ ഗ്രൂപ്പുകാരനാണ് രാജിവെച്ചതെങ്കിലും സ്ഥാനത്തിനായി എ ഗ്രൂപ് ശ്രമം നടത്തുന്നുണ്ട്. ഇരുകൂട്ടർക്കും ആറ് വീതം ഡയറക്ടർമാരുണ്ട്. രണ്ട് അംഗങ്ങൾ മുസ്ലിം ലീഗിനും ഒരു അംഗം സി.എം.പിക്കുമുണ്ട്. കോൺഗ്രസിൽ സമവായം ഉണ്ടായില്ലെങ്കിൽ ഘടകകക്ഷികളുടെ നിലപാടിലാവും കാര്യങ്ങൾ തീരുമാനിക്കുക. മുൻ ചെയർമാൻ പി. യതീന്ദ്രദാസി​െൻറ പേര് ഉയർന്നുകേൾക്കുന്നുണ്ട്. ചെയർമാനെ തെരഞ്ഞെടുത്താൽ ആക്ടിങ് ചെയർമാനായ വൈസ് ചെയർമാൻ ആേൻറാ തോമസ് രാജിവെക്കും. ഇദ്ദേഹം നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും ആക്ടിങ് ചെയർമാനായതിനാൽ രാജി പ്രാബല്യത്തിലായിരുന്നില്ല. ഡയറക്ടർ ബോർഡിന് നേരെയുണ്ടായ ആരോപണത്തിൽ ചെയർമാൻ മാത്രം ഉത്തരവാദിയായി മാറിയ സാഹചര്യമുണ്ടാക്കിയതിനെതിരെ പാർട്ടിയിൽ പ്രതിഷേധമുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ മുതിർന്ന നേതാവ് വേണുഗോപാലിനെ ചില താൽപര്യങ്ങളുടെ ബലിയാടാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story