Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് റോഡ് വശത്ത്​ ...

ചാവക്കാട് റോഡ് വശത്ത്​ കഞ്ചാവ് ചെടികൾ

text_fields
bookmark_border
ചാവക്കാട്: റോഡ് വശത്ത് കണ്ടെത്തിയ രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിക്ക് എതിര്‍വശം സ്വകാര്യ കെട്ടിടത്തിന് മുന്നിൽ കാട്ടു പുല്ലുകൾക്കിടയിലാണ് വളര്‍ന്നു വലുതായ നിലയില്‍ മൂന്ന് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കെട്ടിടത്തിന് മുന്നിലെ ടൈല്‍ വിരിച്ച ഭാഗത്തിന് പുറത്ത് മറ്റ് പുല്ലുകള്‍ക്കൊപ്പം വളരുന്ന ചെടി കഞ്ചാവാണെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാരാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനിലാലി​െൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഇവ കഞ്ചാവ് ചെടിയാണ് സ്ഥിരീകരിച്ചത്. സ്വകാര്യ സ്ഥലത്താണ് കണ്ടെത്തിയതെങ്കിലും കെട്ടിട ഉടമക്ക് കഞ്ചാവ് ചെടികള്‍ വളരുന്നതുമായി ബന്ധമില്ലെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കെട്ടിടം മറ്റൊരാള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. എന്നാല്‍ വാടകക്കെടുത്ത ആളും കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ സ്വമേധയ കേസെടുത്ത എക്‌സൈസ് അധികൃതര്‍ കഞ്ചാവ് ചെടികള്‍ പറിച്ചെടുത്തുകൊണ്ടു പോയി. ചൊവ്വാഴ്ച അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കണ്ടെത്തിയ കഞ്ചാവു ചെടികളും കോടതിയില്‍ സമര്‍പ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story